കാര്യവട്ടം ക്യാമ്പസിലെ ഹോസ്റ്റൽ ഭക്ഷണത്തിൽ പുഴു; വിദ്യാർത്ഥികൾ വൈസ് ചാൻസലറുടെ ഓഫീസ് ഉപരോധിച്ചു

കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കിട്ടിയതിനെ തുടർന്ന് വിദ്യാർത്ഥികൾ കോളേജ് ഉപരോധിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ക്യാമ്പസ് ഹോസ്റ്റലിൽ നിന്നും ലഭിച്ച ചിക്കൻ കറിയിൽ നിന്നും പുഴു കിട്ടിയത്. എസ്.എഫ്.എെയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
നേരത്തെയും ഹോസ്റ്റലിൽ മോശം ഭക്ഷണം ലഭിക്കുന്നതായി പരാതി ഉയർന്നിരുന്നു. എന്നിട്ടും കൃത്യമായി നടപടിയെടുക്കാത്തതാണ് വീണ്ടും ഇത്തരം രീതികൾ ഇവിടെ തുടരുന്നതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. കൂടാതെ വിദ്യാർത്ഥികളോട് പോലും ചർച്ച ചെയ്യാതെ ഭക്ഷണത്തിന് വില കൂട്ടിയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
നേരത്തെ ഒരു ദിവസത്തെ ഭക്ഷണത്തിന് 63 രൂപ കൊടുത്തിരുന്ന സാഹചര്യത്തിൽ നിന്നും ഇപ്പോൾ 75 രൂപയാണ് കൊടുക്കേണ്ടത്. എന്നിട്ടും ഉച്ചയൂണിന് ശേഷം രാത്രി മാത്രമേ ഭക്ഷണമുള്ളുവെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. നേരത്തെ വിദ്യാർത്ഥികൾ മെസ് നടത്തിയപ്പോൾ കൂടുതൽ ഭേദമായിരുന്നെന്നും കരാർ അടിസ്ഥാനത്തിൽ മെസ് ഏറ്റെടുത്തതോടെയാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























