സുവർണ്ണ ചകോരം വാജിബിന്; മികച്ച മലയാള ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും

22-മത് കേരള അന്താരാഷട്ര ചലചിത്രോത്സവത്തിൽ സുവർണ്ണ ചകോരം സ്വന്തമാക്കി പലസ്തീൻ ചിത്രം വാജിബ്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും സ്വന്തമാക്കി. കൊളംബിയൻ ചിത്രമായ കാൻഡിലേറിയക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
മികച്ച സംവിധായകനുള്ള രജത ചകോരം ദ ഫെയര്‍വെല്‍ ഫ്ളവറിന്റെ സംവിധായകനായ അനൂജ ബുനിയവതന കരസ്ഥമാക്കി. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഏദൻ എന്ന ചിത്രത്തിന്റെ സംവിധായകനായ സഞ്ജു സുരേന്ദ്രനും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം ന്യൂട്ടനും പ്രേക്ഷക പുരസ്ക്കാരം ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്കും സ്വന്തമാക്കി.
https://www.facebook.com/Malayalivartha


























