ഫെയ്‌സ്ബുക്കില്‍ പരിചയപെട്ടു; സൗഹൃദം ഒടുവിൽ പ്രണയമായി: യുവാവുമായി അരുതാത്തത് സംഭവിച്ചപ്പോള്‍ വിവാഹവും! കാര്യം കഴിഞ്ഞപ്പോള്‍ കാമുകന്‍ സ്ഥലം വിട്ടു... ഒടുവിൽ പെൺകുട്ടിയുടെ അവസ്ഥ ഇതാണ്

ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ വിവാഹം കഴിച്ച യുവതി പെരുവഴിയിലായി. കോട്ടയം കുറുപ്പുന്തറ മാന്‍വെട്ടത്താണ് സംഭവം. ഭര്‍ത്താവ് ഉപേക്ഷിച്ച യുവതി ഇപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുവരാന്തയിലാണ് കഴിയുന്നത്. ഭര്‍തൃവീട്ടുകാര്‍ അകത്ത് കയറാന്‍ സമ്മതിക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി. പോലീസില്‍ പരാതി നല്‍കിയിട്ടും അനുകൂലമായ നടപടിയുണ്ടായില്ല.
മധുരവേലി സ്വദേശിയായ യുവതിയാണ് ദുരിതം നേരിടുന്നത്. ചെറുപ്പത്തിലെ അച്ഛന്‍ മരിച്ചു പോയ പെണ്‍കുട്ടി പ്ലസ് കഴിഞ്ഞ് കടുത്തുരുത്തിയില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിന് പഠിക്കുകയാണ്. ഇതിനിടെയാണ് മാന്‍വെട്ടം സ്വദേശിയായ യുവാവുമായി ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെടുന്നത്. പരിചയം പ്രണയമായി, നേരിട്ട് കാണാതെ തന്നെ പ്രണയം വളര്‍ന്നു. ഇതിനിടെ നേരിട്ട് കാണണമെന്നും കണ്ടില്ലെങ്കില്‍ ജീവനൊടുക്കുമെന്നും കാമുകന്‍ ഭീഷണിപ്പെടുത്തി.
അന്ന് വൈകിട്ട് ഒരു മണിയോടെ കാമുകന്‍ വീടിന് മുന്നിലെത്തി. തന്നെ വീട്ടില്‍ നിന്ന് നിര്‍ബന്ധിച്ച് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിന് ശേഷം വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ പ്രശ്‌നമായി. വീട്ടുകാര്‍ പറഞ്ഞതനുസരിച്ച് കാമുകനെ വിളിക്കുകയും കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് താന്‍ വിളിച്ചാല്‍ കാമുകന്‍ ഫോണ്‍ എടുക്കാറില്ലെന്ന് യുവതി പറയുന്നു.
ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കുകയും കാമുകനും വീട്ടുകാരും സ്‌റ്റേഷനിലെത്തി വിവാഹത്തിന് സമ്മതം മൂളുകയും ചെയ്തു. ഇതനുസരിച്ച് ഒക്‌ടോബര്‍ 21ന് കടുത്തുരുത്തി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ഇരുവരും വിവാഹിതരായി. വിവാഹത്തിന് കാമുകന്റെ വീട്ടുകാര്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളാണ് ഇരുവരെയും കാമുകന്റെ വീട്ടില്‍ എത്തിച്ചത്. എന്നാല്‍ വീട് പൂട്ടിയ നിലയിലായിരുന്നു.
തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ വാതില്‍ ചവുട്ടിപ്പൊളിച്ചാണ് അകത്ത് കടന്നത്. ഇതിനിടെ കാമുകന്റെ വീട്ടുകാര്‍ മടങ്ങിയെത്തി പ്രശ്‌നമായി. ഇതോടെ യുവതിയുടെ വീട്ടുകാര്‍ അവിടെ നിന്നു പോയി. പിന്നീട് കാമുകന്‍ യുവതിയെ വീട്ടിലാക്കിയിട്ട് മുങ്ങി. ബംഗളുരുവിലേക്ക് ജോലിക്ക് എന്ന് പറഞ്ഞണ് ഇയാള്‍ പോയത്. യുവതി തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ എത്തിയെങ്കിലും അവര്‍ വീട്ടില്‍ കയറ്റുന്നില്ല. ഇതോടെ യുവതിയുടെ ജീവിതം ഭര്‍ത്താവിന്റെ വീടിന്റെ വരാന്തയിലായി.
ഇക്കഴിഞ്ഞ മൂന്ന് ദിവസമായി ഭര്‍ത്താവിന്റെ വീടിന്റെ വരാന്തയില്‍ പായിട്ടാണ് യുവതി കഴിയുന്നത്. നാട്ടുകാര്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് യുവതി ജീവന്‍ നിലനിര്‍ത്തുന്നത്. ഭര്‍ത്താവ് തിരിച്ചെത്തിയില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റ് പോംവഴികളില്ലെന്ന് യുവതി പറയുന്നു. ഇതിനിടെ ഭര്‍ത്താവ് ദുബായിലേക്ക് മുങ്ങാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. യുവതി ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























