കണ്ണന്താനത്തിന്റെ ഭാര്യയെ പരിഹസിക്കുന്നത് നിര്‍ത്തികൂടെ, അവര്‍ ഒരു സ്ത്രീയാണെന്ന കാര്യം നിങ്ങള്‍ മറന്നുവോ...സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നത് ഇങ്ങനെ

യൂട്യൂബിലും മാധ്യമങ്ങളിലും വൈറലായ വീഡിയോയാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യയുടെ ഇന്റര്‍വ്യൂ. ഷീല പറഞ്ഞുപോയ ചില വാക്കുകള്‍ ട്രോളര്‍മാര്‍ പൊങ്കാലയിട്ട് ആഘോഷിച്ചു. കോമഡി താരങ്ങള്‍ക്ക് എന്തോ നിധി കിട്ടിയ സന്തോഷവും. ഒടുവില്‍ അവരെ കൊന്നില്ലെന്നേയുള്ളൂ.
അത്തരത്തില്‍ പരിഹസിച്ച് ആക്ഷേപിച്ച് തളര്‍ത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യയെ മലയാളികള്‍ എന്തിന് ഇത്രയും കളിയാക്കുന്നു എന്നത് ഇപ്പോഴും. ഒരു അഭിമുഖത്തില്‍ അവര്‍ നല്‍കിയ അഭിമുഖം ഇത്രയേറെ ചര്‍ച്ചയാക്കാന്‍ കാരണമൊന്നില്ല എന്നതാണ് വാസ്തവം.
സോഷ്യല്‍ മീഡിയയില്‍ കണ്ണന്താനത്തിന്റെ ഷീലയെ പുച്ഛിച്ച് തള്ളുകയാണ് ചെയ്തതു.ഇതിന് മുമ്പ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീലയെ പിന്തുണച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി രംഗത്തെത്തിയിരുന്നു.
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യയെ പരിഹസിച്ച് മതിയായില്ലേ?ആദ്യമൊരു തമാശയായ വിനോദമായിരുന്നു, എല്ലാവരുമൊന്ന് ചിരിച്ചു. ഇപ്പോഴത് അതിരുവിട്ട പരിഹാസമായി.
അവഹേളനമായിത്തുടങ്ങി, മതി നിര്‍ത്തൂ. അവര്‍ക്കുമുണ്ട് മാനവും അഭിമാനവും..ആ വീഡിയോയില്‍ അവര്‍ മോശമായി എന്താണ് പറഞ്ഞത്?ചിലരുടെ സംസാരരീതി അങ്ങനെയാവാം..ചെറിയ ചെറിയ കുട്ടികള്‍ പോലും അവരെ അവഹേളിക്കുന്നു.
മാതാ പിതാക്കള്‍ ചെയ്യിക്കുന്നു. എനിക്കവരെ യാതൊരു പരിചയവുമില്ല. എങ്കിലും അതിരു വിട്ട ഈ പരിഹാസത്തില്‍ അവര്‍ വേദനിക്കുന്നത് ഞാന്‍ മനസിലാക്കുന്നു. പൊതു പരിപാടികളില്‍ പോലും പങ്കെടുക്കാത്ത ഒരു സ്ത്രീക്ക് ഇതങ്ങനെ സ്‌പോട്ടീവായി എടുക്കാന്‍ സാധിക്കണമെന്നില്ല. അമിതമായാല്‍ അമൃതും വിഷമാണ്.
നിങ്ങളുടെ തമാശ അവര്‍ക്ക് വേദനയാണ് എന്ന് കൂടി ഓര്‍ക്കണം. ഇന്നൊരു ആറു വയസ്സുളള കുട്ടിയുടെ ഡബ്‌സ്മാഷ് കണ്ടപ്പോഴിത് പറയണമെന്ന് തോന്നി..ഇതായിരുന്നു ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.
ഫെയ്‌സ് ബുക്കില്‍ പലരും കണ്ണന്താനത്തിന്റെ ഭാര്യയെ വളരെ മോശമായ ഭാഷയില്‍ പരിഹസിച്ചു. പരിസഹിച്ചവര്‍ ഒന്ന് ആലോചിച്ചില്ല.അവര്‍ ഒരു സ്ത്രീയാണെന്ന കാര്യം പലരും ഓര്‍ത്തില്ല.
കേരള സമൂഹത്തിനു പരിഹസിക്കാന്‍ മാത്രമേ അറിയൂ... അവര്‍ക്ക് മക്കള്‍ ഉണ്ട്, ഭര്‍ത്താവ് ഉണ്ട്, അതൊരു അമ്മയാണ്,,, എന്നൊന്നും ഒരു ചിന്തയും ഇല്ല.... ഈ നാറിയ സംസ്‌കാരം എന്ന് മാറും.... എല്ലാവരും കണക്കാണ്,,, അവര്‍ ബിജെപി യില്‍ ആയതോണ്ട് പൂര്‍ത്തിയായി....... കഷ്ട്ടം.... ഇപ്പോളും ചില ചാനലില്‍ ഇതിന്റെ കോമഡി കാണിക്കുന്നു...എല്ലാവരും ചിരിച്ചു കളിയാക്കുന്നു..... കഷ്ട്ടം.. ഒരാളുടെ ഫെയ്‌സ് ബുക്ക് കമന്റ് ഇതായിരുന്നു.
ഇത് പുതിയ 'തള്ള് 'ആണല്ലോ..ആതുര സേവനം അംഗീകരിച്ചു സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണം...ഇതായിരുന്നു മറ്റൊരു കമന്റ്.ഈ കിട്ടുന്ന ട്രോളുകളും ത്യാഗത്തിന്റെ അക്കൗണ്ടില്‍ വരവ് വച്ചാല്‍ മതി..അപ്പൊ കുറച്ച് റിലാക്‌സേഷന്‍ കിട്ടും... ഇത് മറ്റൊരു കമന്റ്....
ഏതായാലും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യയെ മലയാളികള്‍ ഇനിയെങ്കിലും ഹരിഹസിക്കുന്നത് നിര്‍ത്തി കൂടെയെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha


























