ഓഖി ദുരന്തത്തില്‍ പെട്ട് കാണാതായവരുടെ എണ്ണത്തില്‍ പുതിയ കണക്കുമായി സര്‍ക്കാര്‍

ഓഖി ദുരന്തത്തില്‍ പെട്ട് കാണാതായവരുടെ എണ്ണത്തില്‍ പുതിയ കണക്കുമായി സര്‍ക്കാര്‍. 300 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. തിരുവനന്തപുരത്ത് നിന്ന് 265 പേരും കൊല്ലത്തും കൊച്ചിയില്‍ നിന്നും 45 പേരെയും കണ്ടെത്താനുണ്ടെന്നും പുതിയ കണക്കില്‍ പറയുന്നു. ഇതില്‍ തിരുവനന്തപുരത്ത് 172 എഫ്.ഐ.ആറും കൊച്ചിയില്‍ 32എണ്ണവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുതിയ കണക്കു പ്രകാരം 60 പേരാണ് മരിച്ചത്.
40 മൃതദേഹങ്ങള്‍ ഇനി തിരിച്ചറിയാനുള്ളത്. പൊലീസ്, ഫിഷറീസ് ,ദുരന്ത നിവാരണ വകുപ്പുകള്‍ എന്നിവ ചേര്‍ന്നാണ് പുതിയ കണക്ക് പുറത്ത് വിട്ടത്.
https://www.facebook.com/Malayalivartha


























