മയക്ക് മരുന്ന് കഴിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാര്‍ അറസ്റ്റില്‍, ഇവര്‍ ലഹരിക്കടിമകളാണെന്ന് പോലീസ്

പീഡന ശ്രമം അന്യസംസ്ഥാനക്കാര്‍ പിടിയില്‍. നടു റോഡില്‍ ബൈക്കിലെത്തി എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു ആസാം സ്വദേശികളായ അസം സോണിത്പൂര്‍ ഭഹാത്രഖാവ് സ്വദേശി അലി ഇസ്മായില്‍(31), സോണിത്പൂര്‍ ബിഷ്വന്ദ്ചാരിയാല്‍ ചോട്ടിയാ സ്വദേശി സുലൂമുദീന്‍(27) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകിട്ടു വാണിയബലം റെയില്‍വേ സ്‌റ്റേഷന്‍ റോഡിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘം വിദ്യാര്‍ഥിനിയെ കടന്നു പിടിക്കുകയായിരുന്നു. ഇതു വഴി പോയ ഓട്ടോ െ്രെഡവര്‍ സംഭവം ശ്രദ്ധിക്കുകയും കൂടുതല്‍ ഓട്ടോ ഡ്രൈവര്‍മാരെത്തി ഇവരെ പിടികൂടി പോലിസിനെ ഏല്‍പ്പിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിലെത്തിയ തൊഴിലാളികള്‍ ലഹരിക്കടിമകളാണെന്നും ഇരുവരെയും പോലീസ് വൈദ്യപരിശോധനക്കു വിധേയമാക്കിയെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























