Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ഒരു ഫേസ്ബുക്ക് പരീക്ഷണത്തിനിറങ്ങിത്തിരിച്ച അധ്യാപികയുടെ കഥനകഥ; നഷ്ടമായത് 12.47 ലക്ഷം രൂപ

17 DECEMBER 2017 09:43 AM IST
മലയാളി വാര്‍ത്ത

ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ചയാള്‍ അധ്യാപകനായപ്പോള്‍ സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപിക ശരിക്കും ഒരു വിദ്യാര്‍ത്ഥിയായതുപോലെയായി. അവസാനം അധ്യാപികയെ പറ്റിച്ച് കടന്നുകളഞ്ഞു. അന്താരാഷ്ട്ര സൈബര്‍ തട്ടിപ്പ് സംഘമാണ് പറ്റിച്ചതെന്നാണ് സൂചന. സമ്മാനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് ആരെങ്കിലും സന്ദേശമയച്ചാല്‍ അതില്‍ വീഴരുതെന്ന് ഡിജിപി തന്നെ പലവട്ടം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതൊന്നും മനസ്സിലാക്കാതെയാണ് ഓണ്‍ ലൈന്‍ തട്ടിപ്പില്‍ യുവതി വീണത്. ഇവരില്‍ നിന്ന് 12. 47 ലക്ഷം രൂപ അതിവിദഗ്ധമായി സംഘം തട്ടിയെടുത്തു.

ഓണ്‍ലൈനില്‍ മൂന്നു കോടി രൂപ സമ്മാനം അടിച്ചുവെന്നു വിശ്വസിപ്പിച്ചാണ് ബന്തടുക്ക പടുപ്പിലെ അദ്ധ്യാപികയുടെ പണം ആറുതവണകളായി തട്ടിയത്. ഡല്‍ഹി കേന്ദ്രമാക്കിയ വന്‍കിട സൈബര്‍ തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എന്നാല്‍ പിടിക്കാന്‍ കഴിയുമോ എന്ന ആശങ്ക ശക്തമാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ജോണ്‍ ബ്ലാന്‍ക് പൗണ്ട് എന്നയാളാണ് പണം തട്ടിയെടുത്തത്. ഈ അക്കൗണ്ട് വ്യാജമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നവംബര്‍ 17ന് ആണ് ഇയാളും അദ്ധ്യാപികയും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്.

തുടര്‍ന്നു വാട്‌സാപ് നമ്പര്‍ നല്‍കുകയും അതുവഴി ചാറ്റ് തുടരുകയും ചെയ്തു. പിന്നീട് 35,000 പൗണ്ട് മൂല്യമുള്ള സമ്മാനം അടിച്ചിട്ടുണ്ടെന്നും ഇതിന്റെ തെളിവായി റിസര്‍വ് ബാങ്കിന്റെ പേരിലുള്ള ഇമെയില്‍ ഐഡിയില്‍ സാക്ഷ്യപ്പെടുത്തുന്ന കത്ത് അയയ്ക്കുകയും ചെയ്തു. വിശ്വാസം ഉറപ്പിച്ചു കമ്പനിയില്‍ നിന്ന് 50 കിലോ തൂക്കമുള്ള പായ്ക്കറ്റാണ് സമ്മാനമായി അയച്ചതെന്നും ഇതിന്റെ നികുതി അടയ്ക്കാനുള്ള തുകയാണെന്നും പറഞ്ഞാണ് അദ്ധ്യാപികയോടു പണം ആവശ്യപ്പെട്ടത്. ഈ പറഞ്ഞതെല്ലാം അവര്‍ വിശ്വസിച്ചു. ആരോടും ഒന്നും ചോദിക്കാതെ പണം നല്‍കാന്‍ തീരുമാനിച്ചു.

30,000 രൂപ ആദ്യം ആവശ്യപ്പെട്ടു. പിന്നാലെ ഒരു സ്ത്രീ ഫോണില്‍ വിളിച്ച് അക്കൗണ്ട് നമ്പര്‍ നല്‍കി. ഇതിലേക്കാണു പണം നിക്ഷേപിച്ചത്. പിന്നീട് 85,000 രൂപ കൂടി ആവശ്യപ്പെട്ടു. ഇതും ചെയ്തപ്പോള്‍ നാലു തവണകളായി 11,32,000 രൂപ കൂടി നിക്ഷേപിച്ചു. ഒടുവില്‍ 11,35,000 രൂപ കൂടി ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്നു സംശയം തോന്നിയത്. ഇതോടെ പരാതിയുമായി പൊലീസിലെത്തി. ആക്‌സിസ് ബാങ്ക്, കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകളുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പണമെല്ലാം പിന്‍വലിച്ചത് ഡല്‍ഹിയില്‍ നിന്നാണെന്നു കണ്ടെത്തി. എടിഎം വഴിയാണ് കൂടുതലും പണം പിന്‍വലിച്ചത്. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങി തുക ട്രാന്‍സാക്ഷന്‍ നടത്തിയിട്ടുമുണ്ട്. ബാങ്കുകാരുടെ സഹായം തട്ടിപ്പുകാര്‍ക്ക് കിട്ടിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തുക പിന്‍വലിച്ച എടിഎമ്മുകളിലെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നടപടി തുടങ്ങി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (19 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (26 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (42 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends