ഡാന്‍സ് ബാറില്‍ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിനിടെ കണ്ടെത്തിയത് 18 പെണ്‍കുട്ടികളെ

മുംബൈയിലെ താനെയിലെ ഹോട്ടലില്‍ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഭയാനകമായ കാഴ്ചയായിരുന്നു. 18 പെണ്‍കുട്ടികളെയാണ് നിലവറയില്‍ ഒളിപ്പിച്ചിരുന്നത്. പണമുള്ളവന് കുടിച്ച് കൂത്താടാന്‍ പെണ്‍കുട്ടികളുടെ ഡാന്‍സ് നടത്തിയാണ് പണം കൊയ്തിരുന്നത്.
ഡാന്‍സ് ബാറില്‍നിന്നും കണ്ടെത്തിയ 18 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ശനിയാഴ്ച താനെ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.
ഡാന്‍സ് ബാര്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ ഒളിപ്പിച്ച നിലയിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഇവിടെ അര്‍ധ രാത്രിവരെ ഡാന്‍സ് നടക്കാറുണ്ടായിരുന്നെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. സംഭവത്തില്‍ ബാര്‍ ജീവനക്കാരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് സ്ഥാപനത്തിന്റെ ഉടമ ഒളിവിലാണ്.
https://www.facebook.com/Malayalivartha



























