സണ്ണിയെ കോഴിക്കോട് നൃത്തം അവതരിപ്പിക്കുവാന്‍ കൊണ്ടു വന്നാലോ? പൊളിക്കില്ലേ...

സ്വപ്‌ന സുന്ദരിയായ സണ്ണി ലിയോണിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് എല്ലായിടത്തും. സണ്ണി കൊച്ചിയില്‍ വന്നതിന്റെ ഓര്‍മ്മകള്‍ ഇനിയും മാറിയിട്ടില്ല. അതിനിടയ്ക്കാണ് കര്‍ണാടകത്തില്‍ വിവാദമുണ്ടായത്. അതിനിടെ സണ്ണിയെ കോഴിക്കോട് നഗരത്തിലേക്ക് സ്വാഗതം ചെയ്യുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഒരിക്കലും നടക്കാത്ത കാര്യമാണെങ്കിലും പറയുന്നതിന് ആരുടെയും അനുവാദമൊന്നും ആവശ്യമില്ലല്ലോയെന്നാണ് പണ്ഡിറ്റ് പറയുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്കിന്റെ പൂര്‍ണരൂപം
സണ്ണി ലിയോണിനെ കര്‍ണ്ണാടകയില്‍ പുതു വല്‍സര പരിപാടിയില്‍
പന്‌കെടുക്കുവാന്‍ അനുമതി നീഷേധിച്ചു എന്നു കേട്ടു..
ചില ആളുകളുടെ ശക്തമായ എതിര്‍പ്പാണ് കാരണം...
ആത്മഹതൃാ ഭീഷിണി വരെ പ്രതിഷേധക്കാര്‍ ഉയര്‍ത്തി...
നമ്മുക്കു സണ്ണിയെ കേരളത്തില്‍ നൃത്തം അവതരിപ്പിക്കുവാന്‍
കൊണ്ടു വന്നാലോ ?പൊളിക്കില്ലേ....(ഇവിടെ ഇപ്പോള്‍ അര് എതിര്‍ക്കാന്‍ ?)
കഴിഞ്ഞ തവണ അവര്‍ എറണാകുളത്തു വന്നപ്പോള്‍ അവിടത്തുകാര്‍ കണ്‍കുളിര്‍ക്കെ കണ്ടു.... അതിനാല്‍ ഇത്തവണ ഞാനെന്റെ സ്വന്തം നാടായ കോഴിക്കോട്ടെക്ക് സണ്ണി ജീയെ ആദര പൂര്‍വ്വം ക്ഷണിക്കുന്നു...!
(വാല്‍ കഷ്ണം: എന്റെ ഒരു കാലത്തും നടക്കുവാന്‍ സാധ്യതയില്ലാത്ത സ്വപ്നം....ഇവരുടെ നായകനായി ഒരു സിനിമയില്‍ അഭിനയിക്കുക..
ഇനിയിപ്പോള്‍ നായകനല്ല, വില്ലനാകേണ്ടി വന്നാലും ഞാന്‍ 100 വട്ടം റെഡി...)

https://www.facebook.com/Malayalivartha



























