പ്രവാസികളെ കണ്ണീരിലാക്കി നിതിന്‍ ഇക്ബാല്‍ വിടവാങ്ങി

അബുദാബിയില്‍ ചികിത്സയിലായിരുന്ന പ്രതിശ്രുത വരന്‍ വിവാഹത്തലേന്ന് മരിച്ചു. പെരുംകുളം മണനാക്ക് നിതിന്‍ കോട്ടേജില്‍ നിതിന്‍ ഇക്ബാലാണ്(28) മരിച്ചത്. ന്യൂമോണിയ ബാധിച്ചാണ് മരണം.
ഇക്ബാല്‍ നജുമാബീവി ദമ്പതികളുടെ മകനാണ് ഇക്ബാല്‍. അബുദാബി പ്രതിരോധ വകുപ്പില്‍ എയര്‍നോട്ടിക്കല്‍ എന്‍ജിനീയറായിരുന്നു.
ന്യൂമോണിയ ബാധിച്ച് അബുദാബിയില്‍ ഒരു മാസം ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്ന് നടക്കാനിരിക്കുന്ന വിവാഹം മാറ്റി വച്ചിരുന്നു. ഇതിനിടെയായിരുന്നു നിതിന്റെ മരണം.
തിങ്കളാഴ്ച പുലര്‍ച്ചെ നാലരയ്ക്ക് വിമാനത്തില്‍ തിരുവനന്തപുരത്തെത്തിക്കുന്ന മൃതദേഹം തുടര്‍ന്ന് റോഡുമാര്‍ഗം വസതിയിലെത്തിക്കും. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കായല്‍വാരം മുസ്ലീം ജമാഅത്തില്‍ നടക്കും.
https://www.facebook.com/Malayalivartha



























