ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചിലില്‍ ബോട്ടുടമകള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി

ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചിലില്‍ ബോട്ടുടമകള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി 200 ഓളം ബോട്ടുകള്‍ വിട്ടുനല്‍കണമെന്ന് ബോട്ടുടമകളോട് ആവശ്യപ്പെട്ടു. ബോട്ടുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഓഖി ദുരന്തത്തില്‍ കാണാതായ 300 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന സര്‍ക്കാര്‍ കണക്കുകള്‍ ശനിയാഴ്ച പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി മല്‍സ്യതൊഴിലാളികളുമായി ചര്‍ച്ച നടത്തിയത്. അതേ സമയം, ഓഖി ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഗോവന്‍ തീരത്തേക്ക് കൂടി വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
https://www.facebook.com/Malayalivartha



























