എറണാകുളം തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘത്തെക്കുറിച്ച് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

എറണാകുളം തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘത്തെക്കുറിച്ച് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കവര്‍ച്ച നടത്തിയ പ്രതികളുടേതെന്ന് സംശയിക്കുന്ന കൂടുതല്‍ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
തൃപ്പൂണിത്തുറയിലെ തിയറ്ററില്‍ പത്ത് പേരടങ്ങുന്ന സംഘം വ്യാഴാഴ്ച രാത്രിയില്‍ സിനിമ കാണാന്‍ കയറിയ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. തൃപ്പൂണിത്തുറയില്‍ ശനിയാഴ്ച പുലര്‍ച്ചെ വീട്ടുകാരെ കെട്ടിയിട്ടു കവര്‍ന്നത് 50 പവനും 20,000 രൂപയുമാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ എറണാകുളം നോര്‍ത്തിലും ബുധനാഴ്ച കാസര്‍ഗോഡ് ചീമേനിയിലും നടന്ന കവര്‍ച്ചകള്‍ക്കു പിന്നാലെയാണു ജനങ്ങളെ പരിഭ്രാന്തിയിലാക്കി വീണ്ടും കവര്‍ച്ച നടന്നത്. ചീമേനിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha





















