സിപിഎം ഫ്ലെക്സിൽ ഉത്തരകൊറിയൻ ഏകാധിപതി; പാർട്ടി പ്രവർത്തകർക്ക് അമർഷം ; പരിഹാസവുമായി സോഷ്യൽ മീഡിയ

സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ ചിത്രം അച്ചടിച്ചതിനെ പരിഹസിച്ച് സോഷ്യൽ മീഡിയ. ഇതിനോടകം വിവിധതരം ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. സിപിഎം സമ്മേളനങ്ങളോട് അനുബന്ധിച്ച് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫ്ലെക്സുകള്‍ പല സ്ഥലങ്ങളിലും സ്ഥാപിക്കാറുണ്ട്.
എന്നാൽ സിപിഎം ഫ്ലെക്സിൽ കിങ് ജോങ് ഉന്‍ ഇടംപിടിച്ചതിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്തെത്തി. മോര്‍ഫിങ് അല്ലാത്രേ.. ഒറിജിനല്‍ ആണത്രേ.. കിം ഇല്‍ സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് സമയമില്ലാത്തത് കൊണ്ടായിരിക്കും എന്നു തോന്നുന്നുവെന്നാണ് വിടി ബല്‍റാം പരിഹസിക്കുന്നത്.
ഉത്തരകൊറിയയിലെ ക്രൂരനായ ഏകാധിപതി എന്ന വിശേഷണമുള്ള കിങ് ജോങ് ഉന്‍ ഫ്ലെക്സിൽ വന്നതിൽ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും, സമ്മേളന പ്രതിനിധികള്‍ക്കിടയിലും അമര്‍ഷം ഉയർന്നിട്ടുണ്ട്. എന്നാൽ ബോര്‍ഡുകള്‍ വച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയല്ല ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന് ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























