പ്രധാനമന്ത്രി കേരള തീരപ്രദേശത്തേക്കില്ല; തിരുവനന്തപുരത്ത് ഒരു മണിക്കൂർ മാത്രം

ഓഖി ദുരന്തത്തിൽ വലഞ്ഞ കേരളത്തെ സന്ദർശിക്കാൻ പ്രധാനമന്ത്രി ചൊവ്വാഴ്ച്ച എത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാൽ ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞത്തേയും പൂന്തുറയിലേയും തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല. എന്നാൽ രാജ്ഭവനില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി മന്ത്രിമാർ മത്സ്യത്തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവരുമായി ചർച്ച നടത്തും. ഏകദേശം ഒരു മണിക്കൂർ മാത്രമേ പ്രധാനമന്ത്രി തലസ്ഥാനത്ത് ഉണ്ടാകു.
18ന് അര്‍ദ്ധരാത്രിയോടെ കൊച്ചിയില്‍ എത്തുന്ന പ്രധാനമന്ത്റി 19ന് രാവിലെ 7.30ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കു പോകും. പത്തിന് കവരത്തി സന്ദര്‍ശിക്കും. തുടര്‍ന്ന് കന്യാകുമാരിയിലെ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം വൈകിട്ട് 4.45ന് തിരുവനന്തപുരത്തെത്തും. രാജ്ഭവനിലെ യോഗത്തിന് ശേഷം വൈകിട്ട് ആറരയോടെ ഡല്‍ഹിക്ക് മടങ്ങും.
https://www.facebook.com/Malayalivartha



























