എട്ടുവയസുകാരനോട് ഇതര സംസ്ഥാനക്കാരന്‍ ചെയ്തത്

എട്ടുവയസുള്ള കുട്ടിയെ മിഠായി വാങ്ങിതരാമെന്ന് പറഞ്ഞ് തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച ഇതര സംസ്ഥനക്കാരനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആസാം സ്വദേശി റഫീക്കുല്‍ ഇസ്ലാം(27)മിനെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്കു ഒന്നിനായിരുന്നു സംഭവം. കരിങ്ങാതുരുത്തു കരുവേലി ഭാഗത്തെ ഒഴിഞ്ഞപറമ്പില്‍ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടിയെയാണു പ്രതി മുട്ടായിയും ചെരുപ്പും വാങ്ങിത്തരാമെന്നു പറഞ്ഞു സൈക്കിളില്‍ കയറ്റി കൊണ്ടു പോയത്.
കുട്ടിയെ സൈക്കിളില്‍ കയറ്റി കൊണ്ടു പോകുന്നതു കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ സൈക്കിളിനു കൈകണിച്ചു നിര്‍ത്തി. ശേഷം ഇരുവരോടും വിവരം ചോദിക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്നു വിവരം പോലീസില്‍ അറിയിച്ചു. ഈ കുട്ടിയുടെ വീടിനടുത്താണു പ്രതിയും സുഹൃത്തുക്കളും വടകയ്ക്കു വീട് എടുത്തു താമസിക്കുന്നത്. കൂടെ താമസിക്കുന്നവരെ ചോദ്യം ചെയ്തു വരികയാണ് എന്നു പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























