ചാര്‍ജ് ചെയ്യാനായി കിടക്കയില്‍ വച്ച ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ചു

കിടക്കയില്‍ ചാര്‍ജ് ചെയ്യാനായി വെച്ചുപോയ ലാപ്‌ടോപ്പ് ചൂടായി തീപിടിച്ചു. ഇതോടെ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ചു. മുറിയിലെ കിടക്കയും കടലാസുള്‍പ്പെടെ സാധനങ്ങളും കത്തിനശിച്ചു. നാട്ടിക ബി.എഡ് സെന്ററിന് വടക്കുവശത്ത് താമസിക്കുന്ന കാഞ്ഞിരപറമ്പില്‍ ശിവരാമന്റെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. ഇദ്ദേഹത്തിന്റെ മകള്‍ ഉപയോഗിക്കുന്ന ലാപ്‌ടോപ്പാണിത്.
ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയതോടെയാണ് കിടക്കയില്‍ തീപടര്‍ന്നത് കണ്ടത്. ഉടന്‍ തീയണച്ചതിനാല്‍ മറ്റ് നാശനഷ്്ടങ്ങളുണ്ടായില്ല. കിടക്കയിലെ സ്‌പോഞ്ചിലേക്ക് ചൂട് പരന്നതാണ് പെട്ടെന്ന് തീപിടിക്കാന്‍ കാരണമെന്നാണ് പറയുന്നത്.
https://www.facebook.com/Malayalivartha



























