സോളർ റിപ്പോർട്ട്: ഹൈക്കോടതിയെ സമീപിച്ച് ഉമ്മൻചാണ്ടി ;റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യം

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. സരിതയുടെ കത്തിനെ തുടര്‍ന്നുള്ള നടപടികള്‍ റദ്ദാക്കണമെന്നും, കത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും.
നേരത്തെ, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ വരുത്തിയ ഭേദഗതി നിയമ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു . മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബല്‍ മുഖേനെയാണ് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha


























