ഗുജറാത്ത് തെരഞ്ഞെടുപ്പ്:ബിജെപിക്ക് അഭിമാനിക്കാൻ ഒന്നുമില്ലെന്ന് രമേശ് ചെന്നിത്തല

ഗുജറാത്ത് തെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്ക് സീറ്റുകളുടെ എണ്ണത്തില്‍ വന്‍കുറവാണ് സംഭവിച്ചത്. കേന്ദ്രസർക്കാരിന്റെ സംവിധാനം മുഴുവൻ ഉപയോഗിച്ചിട്ടും ബിജെപിക്ക് കഷ്ടിച്ച് ജയിക്കാനെ സാധിച്ചൊള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും ഗുജറാത്തില്‍ ക്യാമ്പ് ചെയ്തു പ്രവർത്തിച്ചിട്ടും വലിയ വിജയം നേടാൻ ബിജെപിക്ക് കഴിഞ്ഞില്ല. ഈ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാക്കാൻ കോൺഗ്രസ്സിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























