ഇല്ലാത്ത കണക്ക് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് സൂസപാക്യം

മരിച്ചവരുടെയും കാണാതായവരുടെയും കണക്കുകള്‍ ചിലര്‍ പെരുപ്പിച്ചുകാട്ടുന്നുവെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. അതിന് മറുപടിയുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷ്പ് ഡോ. എം. സൂസപാക്യം. കണക്കുകള്‍ പെരുപ്പിച്ച് കാണിച്ച് ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ലത്തീന്‍സഭ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് സൂസപാക്യം പറഞ്ഞു.
ഓഖി ദുരന്തത്തില്‍പെട്ട് 70 ഓളം പേര്‍ വിവിധ തീരങ്ങളില്‍ ഇപ്പോള്‍തന്നെ മരിച്ചു. 20 പേരുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. 40ഓളം പേരുടെ മൃതദേഹം ഇനിയും തിരിച്ചറിയാനുണ്ട്. വിവിധ തീരങ്ങളില്‍നിന്ന് കടലില്‍ പോയി കാണാതായ 179 പേര്‍ ഇനിയും മടങ്ങിയെത്താനുണ്ട്. ഇവരെ കാണാനില്ലെന്ന് പോലീസും എഫ്.ഐ.ആര്‍ തയാറാക്കിക്കഴിഞ്ഞു. ഓരോ വീട്ടിലും കയറിയിറങ്ങി ശേഖരിച്ച കണക്കാണിത്. ഇല്ലാത്ത കണക്ക് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.
https://www.facebook.com/Malayalivartha


























