മോദി ഇന്ന് കേരളത്തില്‍... പൂന്തുറയില്‍ സന്ദര്‍ശനം നടത്തുന്ന മോദി മുഖ്യമന്ത്രി അടക്കമുളളവരുമായി ചര്‍ച്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സഹായം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് അദ്ദേഹം കേരളത്തിലെത്തുന്നത് .
പൂന്തറയില്‍ സന്ദര്‍ശനം നടത്തുന്ന മോദി മുഖ്യമന്ത്രി അടക്കമുളളവരുമായി ചര്‍ച്ച നടത്തും. ലക്ഷ ദ്വീപില്‍ നിന്ന് ഉച്ചക്ക് 1.50 ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുന്ന മോദി ആദ്യം കന്യാകുമാരിയിലേക്ക് പോകും . തുടര്‍ന്നാണ് പൂന്തുറയിലെ മത്സ്യതൊഴിലാളികളെ കാണും .
ശേഷം രാജ്ഭവനില്‍ വെച്ച് മുഖ്യമന്ത്രി , മന്ത്രിമാര്‍ ,ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും . ദുരിതത്തിന്റെ വ്യാപ്തി പ്രധാനമന്ത്രി യെ ബോധിപ്പിക്കുന്നതിനായി ദൃശ്വങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ആവും സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിക്കുക.
മല്‍സ്യതൊഴിലാളി സംഘടനാ പ്രതിനിധികളുമായി യും , ലത്തീന്‍ അതിരൂപതാ പ്രതിനിധികളെയും കണ്ട ശേഷം വൈകിട്ട് 6.05 ന് പ്രധാനമന്ത്രി ദില്ലിയിലേക്ക് മടങ്ങും.
https://www.facebook.com/Malayalivartha


























