ഓടിക്കൊണ്ടിരിക്കെ എറണാകുളം-പാറ്റ്ന എക്സ്പ്രസിൽ തീപിടിത്തം

ഓടിക്കൊണ്ടിരുന്ന എറണാകുളം-പാറ്റ്ന എക്സ്പ്രസിനുള്ളിൽ തീപിടിച്ചു. ചാലക്കുടി റെയിൽവേ സ്റ്റേഷനും വെള്ളാഞ്ചിറക്കും ഇടയ്ക്കുവച്ചാണ് ട്രെയിനുള്ളിൽ തീപിടിച്ചത്. ഇന്നലെ വൈകുന്നേരം 6.20നായിരുന്നു സംഭവം.
എറണാകുളം-പാറ്റ്ന എക്സ്പ്രസിന്റെ എസ്-5 ബോഗിയിലാണ് തീപിടിത്തം ഉണ്ടായത്. എറണാകുളത്തുനിന്നും പാറ്റ്നയിലേക്കു പോകുകയായിരുന്നു ട്രെയിൻ. അഗ്നിബാധ കണ്ട യാത്രക്കാർ ബഹളംവച്ച് ചങ്ങലവലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.
റെയിൽവേ ജീവനക്കാരെത്തി തീകെടുത്തുകയായിരുന്നു. തീകെടുത്തിയശേഷം തീപിടിത്തം ഉണ്ടായ ബോഗിയിലേക്കുള്ള എല്ലാ വൈദ്യുതി ബന്ധവും വിച്ഛേദിച്ച്, യാത്രക്കാരെ മറ്റു ബോഗികളിലേക്കു മാറ്റിക്കയറ്റിയശേഷം ട്രെയിൻ 7.10ന് വീണ്ടും പുറപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha


























