കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. മലപ്പുറം സ്വദേശിയായ യുവാവാണു സ്വർണം കടത്താൻ ശ്രമിച്ചത്.
ഇയാളിൽനിന്നും ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. മൊബൈൽ ഫോണ് ബാറ്ററിയുടെ രൂപത്തിൽ സ്വർണം ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























