ക്രിസ്തുമസിന് മുന്‍പ് തന്നെ കാണാതായവരെ തിരികെ എത്തിക്കും; മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പൂന്തുറയില്‍; പരാതികളും ആശങ്കകളും പങ്കുവെച്ച് തീരദേശവാസികള്‍

ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തി. പിന്നീട് അദ്ദേഹം റോഡ് മാര്‍ഗം പൂന്തുറയിലേക്ക് പോയി. ദുരന്ത ബാധിതരുടെ വിഷമങ്ങളും ആശങ്കകളും മത്സ്യത്തൊഴിലാളികള്‍ പ്രധാനമന്ത്രിയായി പങ്ക്വെച്ചു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ സദാശിവം, വി എസ് ശിവകുമാര്‍ എംഎല്‍എ, ഒ.രാജഗോപാല്‍ എംഎല്‍എ എന്നിവരും പ്രധാനമന്ത്രിയോടൊപ്പം പൂന്തുറ സന്ദര്‍ശിക്കുന്നുണ്ട്.
ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് 1.45ഓടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയ മോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, സുരേഷ് ഗോപി എം,പി, ബിജെപി നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് തിരിച്ചു. അവിടെ ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിച്ചശേഷമാണ് 4.25ഓര്‍െ തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.
വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗം പൂന്തുറയിലെത്തുന്ന അദ്ദേഹം 4.40 മുതല്‍ 20 മിനിട്ട് അവിടെ ദുരന്തബാധിതരെയും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളെയും കാണും. 5 മണിയോടെ തൈക്കാട് ഗസ്റ്റ് ഹൗസിലെത്തുന്ന നരേന്ദ്ര മോദി മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവരുമായി 45 മിനിട്ട് കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിക്കാന്‍ സമയം നല്‍കും. തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍10 മിനിട്ട് സംസ്ഥാന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം വൈകിട്ട് 6 ന് ഡല്‍ഹിക്കു മടങ്ങും.
https://www.facebook.com/Malayalivartha


























