മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ ട്രാക്കിലേക്ക് ചാടി...! കൊച്ചി മെട്രോയുടെ ഓട്ടം തടസ്സപ്പെട്ടു

മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ ട്രാക്കിലേക്ക് ചാടിയതിനെ തുടര്‍ന്ന് കൊച്ചി മെട്രോയുടെ ഓട്ടം കുറച്ചു സമയത്തേയ്ക്ക് നിലച്ചു.പാലാരിവട്ടം സ്റ്റേഷനിലെ ട്രാക്കിലാണ് സംഭവം അരങ്ങേറിയത്.മദ്യലഹരിയിലായിരുന്ന യാത്രക്കാരനാണ് ട്രാക്കിലേക്ക് ചാടിയതെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചു.ട്രാക്കിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.ഇയാളെ ട്രാക്കില്‍ നിന്ന് മാറ്റിയതിനു ശേഷം ഗതാഗതം പുന:സ്ഥാപിച്ചു.
https://www.facebook.com/Malayalivartha


























