മകന്‍ സ്വന്തം ഇഷ്ടപ്രകാരം സമുദായം മാറി വിവാഹം കഴിച്ചതില്‍ മനംനൊന്ത് മൂന്നംഗ കുടുംബം ജീവനൊടുക്കി

മകന്‍ സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു വിവാഹം കഴിച്ചതില്‍ മനംനൊന്ത് മൂന്നംഗ കുടുംബം ജീവനൊടുക്കി. അച്ഛനും അമ്മയും മകളുമടങ്ങുന്ന കുടുംബമാണ് ജീവനൊടുക്കിയത്. മുരുകന്‍ (48), ഭാര്യ മുത്തുലക്ഷ്മി (42), മകള്‍ ഭാനുപ്രിയ (23) എന്നിവരാണ് ജീവനൊടുക്കിയത്. തമിഴ്നാട്ടുകാരായ ഇവര്‍ കേരളത്തിലാണ് താമസിച്ചിരുന്നത്.
തിരുപ്പൂരിലായിരുന്ന മകള്‍ ഭാനുപ്രിയയെ കാണാനെത്തിയ മുരുകനും മുത്തുലക്ഷ്മിയും മകളെ കൂട്ടി സമീപത്തെ റെയില്‍വേ സ്റ്റേഷനില്‍ എത്തി വിഷം കുടിച്ചു മരിക്കുകയായിരുന്നു. കൂലിവേലക്കാരാണ് മുരുകനും മുത്തുലക്ഷ്മിയും. ഒബിസി വിഭാഗക്കാരായ ഇവരുടെ മകന്‍ പാണ്ടിരാജന്‍ മറ്റൊരു സമുദായക്കാരിയായ പെണ്‍കുട്ടിയെ സ്നേഹിച്ച് വിവാഹം കഴിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് മൂന്നംഗ കുടുംബം ജീവനൊടുക്കിയത്. തിരുപ്പൂരില്‍ തന്നെ താമസിക്കുന്ന പാണ്ടിരാജനെ റെയില്‍വേ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.
തേവര്‍ സമുദായക്കാരിയായ കൗസല്യ എന്ന യുവതി ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ആ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചത് ഒരാഴ്ച മുമ്ബാണ്. ഇതും തിരുപ്പൂരിലായിരുന്നു.
https://www.facebook.com/Malayalivartha

























