വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിലായി. കണ്ണൂർ കുമ്പളത്താനം സ്വദേശി സിജോ ജോണാണ് പിടിയിലായത്. കോട്ടയം എറണാകുളം ജില്ലകളില്‍ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
അബുദാബിയില്‍ ജോലിവാങ്ങി തരാമെന്ന് പറഞ്ഞ് പന്ത്രണ്ട് യുവാക്കളില്‍നിന്നായി ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇയാളുടെ തട്ടിപ്പുകളെല്ലാം. യുവാക്കളാണ് ഇയാളുടെ തട്ടിപ്പുകള്‍ക്കെല്ലാം ഇരയായത്.
ഒരു വർഷത്തോളമായി ഒളിവില്‍ കഴിയുകയായിരുന്ന സിജോയെ രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പൊന്നുരുന്നിയിലെ വാടക വീട്ടില്‍ വച്ച് പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha


























