ആർഎസ്എസ് പ്രവർത്തകനു അജ്ഞാത സംഘത്തിന്റെ ആക്രമണം

ആർഎസ്എസ് പ്രവർത്തകനുനേരെ ആക്രമണം. കണ്ണൂരിലാണ് സംഭവം നടന്നത്. സംഭവത്തിൽ ആർഎസ്എസ് പൊന്ന്യം മണ്ഡൽ കാര്യവാഹക് പ്രവീണിനു വെട്ടേൽക്കുകയായിരുന്നു.
ഇന്നലെ രാത്രി ഏഴോടെ ബൈക്കിൽ യാത്ര ചെയ്യവേ കതിരൂർ പുല്യോട് വച്ച് മുഖംമൂടി ധരിച്ച അജ്ഞാത സംഘം പ്രവീണിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കാലിനും കൈക്കും പരുക്കേറ്റ പ്രവീണിനെ ആദ്യം തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമികൾക്കായി തെരച്ചിൽ തുടരുകയാണെന്നു പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























