സസ്പെൻഡ് ചെയ്തത് എന്തിനാണെന്ന് അറിയില്ല- ജേക്കബ് തോമസ്

തന്നെ സർക്കാർ സസ്പെൻഡ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്ന് ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു. സസ്പെൻഡ് ചെയ്ത വിവരംമാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. ഉത്തരവ് കൈയിൽ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിയമവാഴ്ച തകർന്നെന്ന് നടത്തിയ പ്രസ്താവനയാണ് ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്യാൻ ഇടയാക്കിയത്.
പുസ്തകം എഴുതിയതിനാണോ ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയാണോ സസ്പെൻഷന് കാരണമെന്ന് അറിയില്ല. ഉത്തരവ് കൈയിൽ കിട്ടിയ ശേഷം കൂടുതൽ പ്രതിരിക്കാം - ജേക്കബ് തോമസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























