പല്ല് വേദനയുമായി 20കാരി ഡോക്ടറിന് മുന്നിൽ; കൺട്രോൾ പോയ ഡോക്ടർ പാന്റിന്റെ സിബ്ബ് ഊരി ലൈംഗികചേഷ്ട കാണിക്കലും: പേടിച്ച് നിലവിളിച്ച് പെൺകുട്ടി ഇറങ്ങിയോടി...പിന്നെ ഉണ്ടായ പൊല്ലാപ്പുകൾ

പല്ലുവേദനയുമായി എത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ദന്ത ഡോക്ടറുടെ ശ്രമം. ഒടുവില്‍ യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ പോലീസ് പിടിയിലായി. പെരുമ്പാവൂര്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്സിന് മുകളില്‍ ഡോ.ടോംസ് ഡെന്റല്‍ ക്ലനിക്കില്‍ വച്ചാണ് സംഭവം.ക്ലിനിക്കിലെ ഡോക്ടറായ ടോംസാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്.
ഒരുമാസമായി ക്ലിനിക്കില്‍ ദന്തതുടര്‍ചികില്‍സയ്ക്കായി യുവതി എത്തിവന്നിരുന്നു. ഇന്ന് ചികില്‍സയ്ക്കെത്തിയപ്പോള്‍ പരിശോധനയ്ക്കായുള്ള ഡെന്റല്‍ ചെയറില്‍ കിടക്കാന്‍ യുവതിയോട് ഡോക്ടര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഡോക്ടര്‍ ഡെന്റല്‍ ചെയറിനോട് ചേര്‍ന്ന് നിന്ന് പാന്റിന്റെ സിബ്ബഴിച്ച് ജനനേന്ദ്രിയം പുറത്തെടുത്ത് ലൈംഗികചേഷ്ട കാട്ടി. തന്നോടുള്ള ഡോക്ടറുടെ വിചിത്രമായ പെരുമാറ്റം കണ്ട് ഭയന്ന 20 കാരിയായ യുവതി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി. സംഭവം സഹോദരനെ അറിയിച്ച യുവതി തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
യുവതിയുടെ പരാതിപ്രകാരം പെരുമ്പാവൂര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ജി.വേണുവിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രതിയായ ഡോക്ടറെ അറസ്റ്റ് ചെയ്തത്.പെരുമ്പാവൂരിലും, കുറുപ്പംപടിയിലും ദന്താശുപത്രി നടത്തുന്നയാളാണ് ഡോ.ടോംസ് എന്ന് വിളിക്കുന്ന തോമസ് കുര്യാക്കോസ്.വേങ്ങൂര്‍ സ്വദേശിയാണ്.
പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ പെരുമ്പാവൂര്‍ പൊലീസ് ഇന്‍സ്പക്ടര്‍ ജെ.കുര്യാക്കോസ്, എസ്ഐ പിഎ.ഫൈസല്‍,ഗ്രേഡ് എസ്ഐ പ്രസാദ്, സിപിഒ രാജേന്ദ്രന്‍ എന്നിവര്‍ ഉണ്ടായിരുന്നു.പ്രതിയെ നാളെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha


























