കാഞ്ഞിരപ്പള്ളിയിലെ എ ടി എം കള്ളനെ പിടിക്കാന്‍ പോലീസ് സോഷ്യല്‍ മീഡിയയുടെ സഹായം തേടുന്നു

കുട്ടിക്കള്ളനെ പിടിക്കാന്‍ കാഞ്ഞിരപ്പള്ളി പോലീസ് സോഷ്യല്‍ മീഡിയയുടെ സഹായം തേടിയിരിക്കുകയാണ്. പൊന്‍കുന്നത്തെ ഒരു എടിഎമ്മില്‍ നിന്നും നഷ്ടമായ വിലപിടിപ്പുള്ള രേഖകളടങ്ങിയ ബാഗിന് വേണ്ടിയാണ് പോലീസ് അന്വേഷണം നടത്തുന്നത്. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ കയറിയ പരാതിക്കാരന്‍ ബാഗ് കൗണ്ടറില്‍ വച്ച് മറന്നു.പിന്നെ ഓര്‍മവന്നപ്പോള്‍ എടിഎം കൗണ്ടറില്‍ ചെന്ന് അന്വേഷിച്ചെങ്കിലും ബാഗ് കിട്ടിയില്ല. തുടര്‍ന്ന് ഇയാള്‍ ബാങ്കിനെയും പോലീസിനെയും സമീപിക്കുകയായിരുന്നു.
ഡിസംബര്‍ 11-നാണ് സംഭവം നടന്നത്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബാഗ് എടിഎം കൗണ്ടറില്‍ നിന്നാണ് നഷ്ടമായതെന്ന് വ്യക്തമായി. എടിഎം കൗണ്ടറില്‍ സ്‌കൂള്‍ യൂണിഫോമും ബാഗും തൂക്കി എത്തിയ വിദ്യാര്‍ഥി പഴ്‌സ് എടുത്തു പുറത്തുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥിക്ക് വേണ്ടി പൊന്‍കുന്നത്തെ സ്‌കൂളുകളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ബാഗ് നഷ്ടപ്പെട്ടയാള്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നും വിലപിടിപ്പുള്ള രേഖകള്‍ നഷ്ടമായതിനാല്‍ ബാഗ് കണ്ടെത്താന്‍ പോലീസിന്റെ സഹായം തേടുകയായിരുന്നുവെന്നും കാഞ്ഞിരപ്പള്ളി എസ് ഐ അന്‍സല്‍ അബ്ദുള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























