Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

മൂര്‍ഖന് പാല്‍ കൊടുത്താല്‍ കടിക്കാതിരിക്കുമോ? കടിച്ചു... ജേക്കബ് തോമസിനെ സംരക്ഷിച്ച പിണറായിക്ക് പി.സിയുടെ കൊട്ട്

21 DECEMBER 2017 01:19 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നെന്ന് പരസ്യമായി ആരോപിച്ച മുന്‍ വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി. മേധാവിയുമായ ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് മാതൃഭൂമിന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് ജേക്കബ്‌തോമസിന്റെ നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്കും നിലപാടുകള്‍ക്കും എതിരെ ആഞ്ഞടിച്ചു. ഇത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഒപ്പം പി.സിയുടെ സംഭാഷണങ്ങള്‍ യുട്യൂബില്‍ വൈറലുമായി. 

വിജിലന്‍സോ വിജയന്‍സോ? എന്ന സൂപ്പര്‍ പ്രൈം ടൈം  ചര്‍ച്ചയില്‍ അഡ്വ എ ജയശങ്കര്‍, പി സി ജോര്‍ജ്, ജോസഫ് വാഴയ്ക്കന്‍, കെ വി അബ്ദുള്‍ ഖാദര്‍ എന്നിവരാണ് പങ്കെടുത്തത്. ചര്‍ച്ചയ്ക്കിടെ ജേക്കബ് തോമസിനെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍... സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സൂപ്പര്‍ പ്രൈംടൈം ചര്‍ച്ചയിലെ പി സി ജോര്‍ജിന്റെ വാക്കുകളിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ .... 
'മൂര്‍ഖന് പാല്‍ കൊടുത്താല്‍ കടിക്കാതിരിക്കുമോ? കടിച്ചു... ഞാന്‍ ചോദിക്കട്ടെ വേണു, ഓഖി ദുരന്തത്തില്‍പ്പെട്ടവരെ ഞാന്‍ പോയി കണ്ടതാ.. എനിക്ക് വികാരം ഉണ്ട്. പിണറായി സര്‍ക്കാര്‍ പ്രശ്‌നത്തില്‍ നേരത്തെ ഇടപെട്ടില്ലെന്ന് പരാതിയുള്ളവനാ... ഞാനും, എന്താ ഞാന്‍ മിണ്ടാതിരിക്കുന്നത്... നമുക്ക് അതല്ല വേണ്ടത്. 20 നും 40 വയസ്സിനും ഇടയില്‍ 100 കണക്കിന് ആളുകളെ നഷ്ടപ്പെട്ടിട്ടുണ്ട്. വേദനിക്കുന്ന ഒരു സമൂഹത്തിന് നമുക്ക് എങ്ങനെ നന്മ ചെയ്യാം, അതേ പറ്റി ആലോചിക്കുക. ആ കാര്യത്തില്‍ പിണറായി വിജയന്‍ ആത്മാര്‍ത്ഥമായി ഇറങ്ങിത്തിരിച്ചിട്ടുണ്ട്. അതിനകത്ത് രാഷ്ട്രീയം കലര്‍ത്തി വഴക്കുണ്ടാക്കുകയല്ല വേണ്ടത്. അവിടെ മുതലാളീന്നും തൊഴിലാളീന്നും ഒന്നൂല്ല.. എല്ലാം പാവങ്ങളാ, പാവപ്പെട്ട മത്സ്യത്തൊഴിലാളികളാ... പണക്കാരന്‍ പോയാല്‍ രക്ഷിച്ചേനെ എന്ന വൃത്തികേട് പറയരുത്... ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്‍ പറയാന്‍ പാടില്ല. ഞാന്‍ ആരുടെയും ശമ്പളം പറ്റുന്നവനല്ല എനിക്ക് വേണേല്‍ പറയാം, ഞാനൊക്കെ പറയാത്തതെന്താ.... കാരണം ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ളത് പാവപ്പെട്ട ജനങ്ങളായ മത്സ്യത്തൊഴിലാളികളാ.. ടി.പിയെ വെട്ടികൊന്നിട്ട് എത്ര കൊല്ലമായി ജയിലില്‍ കിടക്കുവല്ലേ... പ്രതികളെ സഹായിക്കുന്നെന്ന് ആരോപണം ഉണ്ടായിരുന്നല്ലോ, ഇയാള്‍ അന്വേഷിച്ചോ വിജിലന്‍സ് ഡയറക്ടറായി ഇരുന്നല്ലോ വിജിലന്‍സ് സ്ഥാനത്ത് മാത്രമോ എല്ലാ സ്ഥാനത്തും ഇരുന്നില്ലേ.... ഒരു മനുഷ്യന്‍ തമാശയുമായിട്ട് ഇറങ്ങിയേക്കുവാ... സസ്‌പെന്‍ഷന്‍ മാത്രമല്ല നിയമത്തിന് മുന്നില്‍ കൊണ്ടു വന്ന് ശിക്ഷിക്കാന്‍ പറ്റുമെങ്കില്‍ ശിക്ഷയും മേടിച്ച് കൊടുക്കണം'

സര്‍ക്കാരിനെതിരെ പരസ്യ നിലപാട് എടുത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തത്. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് നടപടി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (11 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (23 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (3 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends