Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

കുഞ്ഞ് ഹൃദയങ്ങളെ സംരക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പദ്ധതി

21 DECEMBER 2017 03:32 PM IST
മലയാളി വാര്‍ത്ത

ജീവനപഹരിക്കുന്ന ഹൃദ്രോഗങ്ങളില്‍ നിന്നും കുഞ്ഞ് ഹൃദയങ്ങളെ സംരക്ഷിച്ചെടുക്കാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ തീവ്ര പദ്ധതി നടപ്പിലാക്കി വരുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന ഹൃദ്രോഗങ്ങള്‍ വളരെ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുകയും ആവശ്യമെങ്കില്‍ സങ്കീര്‍ണ ഹൃദയ ശസ്ത്രക്രിയകള്‍ പോലും ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം വിപുലീകരിക്കുന്നത്.

2007ല്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം സ്ഥാപിച്ചെങ്കിലും ഇത്രയും വര്‍ഷമായിട്ടും ഒരു പ്രൊഫസറും അസിസ്റ്റന്റ് പ്രൊഫസറും മാത്രമാണുണ്ടായിരുന്നത്. അതില്‍ പ്രൊഫസര്‍ വിരമിക്കുകയും ചെയ്തു. ജീവനക്കാരുടെ അഭാവം ചികിത്സിയ്‌ക്കെത്തുന്നവരെ കാര്യമായി ബാധിക്കുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരം പീഡിയാട്രിക് കാര്‍യോളജി വിഭാഗത്തില്‍ പുതുതായി 13 തസ്തികകള്‍ സൃഷ്ടിച്ചു. ഒരു അസോ. പ്രൊഫസര്‍, ഒരു അസി. പ്രൊഫസര്‍, 5 സ്റ്റാഫ് നഴ്‌സ്, 2 കാത്ത് ലാബ് ടെക്‌നീഷ്യന്‍സ്, ഒരു ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, ഒരു ഓഫീസ് അറ്റന്റര്‍, 2 അറ്റന്റര്‍ ഗ്രേഡ്-2 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്.

കുട്ടികളുടെ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഓപ്പറേഷന്‍ കൂടാതെ ചികിത്സിക്കാനായുള്ള 6 കോടി രൂപയുടെ കാത്ത് ലാബ് മാര്‍ച്ച് മാസത്തോടെ എസ്.എ.ടി.യില്‍ പ്രവര്‍ത്തനസജ്ജമാകുന്നതാണ്. ഹൃദയത്തിലെ സുഷിരങ്ങള്‍ അടയ്ക്കുക, ചുരുങ്ങിയ വാല്‍വുകള്‍ പൂര്‍വസ്ഥിതിയിലാക്കുക, നവജാത ശിശുക്കളുടെ ജീവന്‍ രക്ഷിക്കാനുതകുന്ന ബലൂണ്‍ ഏട്രിയല്‍ സെപ്‌റ്റോസ്റ്റമി എന്നിവയൊക്കെ ചെയ്യാന്‍ ഈ കാത്ത് ലാബിലൂടെ കഴിയും. കൃത്യമായ ഹൃരോഗ നിര്‍ണയത്തിനായി 82 ലക്ഷം മുടക്കി എക്കോ കാര്‍ഡിയോഗ്രാഫി മെഷീന്‍ നേരത്തെ സ്ഥാപിച്ചിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദ്രോഗം നിര്‍ണയിക്കാന്‍ പോലും ഇതിലൂടെ കഴിയുന്നു.

ഗുരുതര ഹൃദ്രോഗമുള്ള കുട്ടികളെ സങ്കീര്‍ണ ഹൃദയ ശസ്ത്രകിയകളിലൂടെ രക്ഷിച്ചെടുക്കാന്‍ കാര്‍ഡിയാക് സര്‍ജറിയും അതിനാവശ്യമായ ഓപ്പറേഷന്‍ തീയറ്ററും എസ്.എ.ടി. ആശുപത്രിയില്‍ സജ്ജമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. കുട്ടികളുടെ സങ്കീര്‍ണ ഹൃദയ ശസ്ത്രക്രിയകള്‍ ചെയ്യുന്നതിനാവശ്യമായ പരിശീലനത്തിന് കാര്‍ഡിയാക് സര്‍ജറി വിഭാഗത്തിലെ ഡോക്ടറെ ശ്രീചിത്രയിലേക്ക് അയയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ശിശുക്കള്‍ മുതല്‍ കൗമാരക്കാര്‍ വരെയുള്ളവരുടെ ഹൃദയ ചികിത്സ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായും പാവപ്പെട്ട കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്ന സര്‍ക്കാരിന്റ ലക്ഷ്യത്തിന്റെ ഭാഗവുമായുമായാണ് ഇത് നടപ്പിലാക്കുന്നത്.

കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഹൃദയ ചികിത്സാ വിഭാഗത്തില്‍ നടത്തി എത്രയും വേഗം കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ എസ്.എ.ടി. ആശുപത്രിയില്‍ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് പ്രാവര്‍ത്തികമാകുന്നതോടെ കുട്ടികളുടെ ഹൃദ്രോഗ ചികിത്സാ രംഗത്ത് വലിയൊരു മാറ്റം വരുത്താന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെഹ്റാനിൽ കയറി അമേരിക്കൻ പട്ടാളം...! 'കയറി വാ, ഞങ്ങള്‍ കാത്തിരിക്കുന്നു...ദാ വരുന്നു ഇറാനെ വിറപ്പിച്ച് ട്രംപ് '  (17 minutes ago)

പെരുമ്പാവൂരില്‍ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു  (30 minutes ago)

COME CLOSE...!വെറി പിടിച്ച് IRGC അലറുന്നു..! ഇറാന് അഡ്വാൻസ് ആദരാഞ്ജലികൾ എന്ന്.. ആകാശത്ത് പ്രകമ്പനം നോസ്ട്രഡാമസിന്റെ പ്രവചനം  (34 minutes ago)

പത്താം ക്ലാസുകാരിയെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (38 minutes ago)

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും  (54 minutes ago)

ഇന്ദ്ര ജാലവും, അമാനുഷികത്വവും സമ്മാനിക്കുന്ന കത്തനാർ ഒഫീഷ്യൽ ട്രയിലർ എത്തി!!  (54 minutes ago)

എസ്.ഡി.പി.ഐ പിന്തുണ നല്‍കിയാല്‍ അത് വേണ്ടെന്നു പറയുന്നത് എന്തിനെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്; വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ ഇതല്ലല്ലോ മുഖ്യമന്ത്രി പറഞ്ഞത്; പൊട്ടിത്തെറിച്ച്  (1 hour ago)

2016-ൽ എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ കേരളം അഴിമതിയിൽ മുങ്ങിക്കിടക്കുകയായിരുന്നു; കേരളത്തെ വികസനത്തിന്റെയും സമാധാനത്തിന്റെയും ലോകമാതൃകയാക്കി മാറ്റിയത് എൽ.ഡി.എഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജ  (1 hour ago)

ഒരു പ്രസ്ഥാനമായിരുന്ന സി.പി.എം ഇപ്പോൾ ഒരു സ്ഥാപനം; ബക്കറ്റുപിരിവും കൂപ്പൺ പിരിവും നടത്തി നിർമ്മിച്ചതായി അവകാശപ്പെടുന്ന പാർട്ടി സ്ഥാപനങ്ങളെല്ലാം അഴിമതിയുടെ നിത്യ സ്മാരകങ്ങളാണ്; സി പി ഐ എമ്മിനെതിരെ ആഞ്ഞ  (1 hour ago)

ഓപ്പറേഷന്‍ ഡിഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കി; 32 ഓളം പേരാണ് അറസ്റ്റിലായത്  (1 hour ago)

എഫ്.സി.ആര്‍.എ നിയമ ഭേദഗതി ബിൽ; ഇത് പൂര്‍ണമായും ഭരണഘടനാവിരുദ്ധമായ നിയമം; ന്യൂനപക്ഷ സമൂഹങ്ങള്‍ നടത്തുന്ന സംഘടനകളെ ഇത് നശിപ്പിക്കുമെന്ന് കെസി വേണുഗോപാല്‍ എംപി  (2 hours ago)

വോട്ടെടുപ്പു ദിവസമായ ഏപ്രിൽ 9 ന് വേതനത്തോടു കൂടിയ അവധി; ഉത്തരവിട്ട് സംസ്ഥാന ലേബർ കമ്മിഷണർ; സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകം  (2 hours ago)

ശബരിമല വിഷയത്തിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കും; കാട്ടാക്കടയിൽ ഇത്തവണയും അധികാരം തുടരുമെന്ന് കാട്ടാക്കട നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഐ ബി സതീഷ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്നതോടെ വലിയ ആത്മവിശ്വാസം;കാട്ടാക്കടയിൽ ഇത്തവണ താമര വിരിയുമെന്ന് കാട്ടാക്കട നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസ്  (2 hours ago)

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (3 hours ago)

Malayali Vartha Recommends