കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം കെ.പി. രാമനുണ്ണിക്ക് ; ദൈവത്തിന്റെ പുസ്തകം എന്ന നോവലിനാണു പുരസ്കാരം.

പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ദൈവത്തിന്റെ പുസ്തകം എന്ന നോവലിനാണു പുരസ്കാരം. പരിഭാഷയ്ക്കുള്ള അവാർഡ് കെ.എസ്. വെങ്കിടാചലത്തിനാണ്. അഗ്രഹാരത്തിലെ പൂച്ച എന്ന പരിഭാഷയ്ക്കാണു പുരസ്കാരം.
കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ പുരസ്കാരം എന്നിങ്ങനെ വിവിധ പുരസ്കാരങ്ങൾ രാമനുണ്ണിയെ തേടിയെത്തിയിട്ടുണ്ട്. വിധാതാവിന്റെ ചിരി ആദ്യ കഥാസമാഹാരവും സൂഫി പറഞ്ഞ കഥ ആദ്യനോവലുമാണ്. സൂഫി പറഞ്ഞ കഥയ്ക്കായിരുന്നു കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കവ ജനതയുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ‘ജീവിതത്തിന്റെ പുസ്തകം’ എന്ന നോവലിന് 2011-ലെ വയലാർ പുരസ്കാരം ലഭിച്ചു.
https://www.facebook.com/Malayalivartha


























