ഫേസ്ബുക്ക് ലൈവിനിടെ ബാങ്ക് കൊടുത്തപ്പോള്‍ യുവതി ചെയ്തത്...

എന്തു കാര്യമുണ്ടെങ്കിലും ഫേസ്ബുക്കിലൂടെ പറയുകയാണ് ഇപ്പോഴത്തെ രീതി. എന്നാല്‍ ഫെയ്‌സ് ബുക്ക് വീഡിയോ എടുക്കുമ്പോള്‍ എന്തങ്കിലും പ്രശ്‌നമുണ്ടായാല്‍ അതു മാറ്റി മറ്റൊരു വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുകയാണ് എല്ലാവരും ചെയ്യാറ്. എന്നാല്‍ ഇവിടെ ഫേസ്ബുക്ക് ലൈവിനിടെ ബാങ്ക് കൊടുത്തപ്പോള്‍ ലൈവ് നിര്‍ത്തിവെച്ച യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഫേസ്ബുക്കില്‍ ലൈവ് ചെയ്തുകൊണ്ടിരിക്കെയാണ് ബാങ്ക് കൊടുക്കുന്നത്. വീടിന് തൊട്ടുമുന്‍വശത്താണ് പള്ളി സ്ഥിതി ചെയ്യുന്നതെന്ന് യുവതി ലൈവിലൂടെ പറയുന്നു.
ഒന്നും മിണ്ടാതിരിക്കുന്നതെന്തേ എന്ന് ചോദിച്ച് കമന്റിടേണ്ടെന്നും ബാങ്ക് കൊടുക്കുന്നതുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും യുവതി തന്നെ വീഡിയിയിലൂടെ വ്യക്തമാക്കുന്നു. ഏതൊരു മതമായാലും അതിനോട് ഒരു റെസ്പക്ട് കാണിക്കണമെന്നും യുവതി ലൈവിലൂടെ വ്യക്തമാക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അന്യമതത്തില്‍ നിന്ന് മറ്റു മതസ്ഥരെ ബഹുമാനിക്കുന്ന വ്യക്തിയെ ആദ്യമായി കാണുന്നതെന്ന തരത്തിലാണ് കമന്റുകള്‍ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























