മുമ്പെന്നുമില്ലാത്ത ആത്മവിശ്വാസവുമായി ദിലീപ്

ഇനി ജയിലോ ജീവിതമോയെന്ന് ഒരു നിശ്ചയവുമില്ലാതിരുന്ന സമയത്താണ് ദിലീപ് കുറ്റപത്രം കണ്ടത്. അഭിഭാഷകന്‍ ബി. രാമന്‍ പിള്ളയ്‌ക്കൊപ്പം അങ്കമാലി കോടതിയിലെത്തിയാണ് നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കണ്ടത്. ഇത് വിലയിരുത്തിയശേഷമാണു ദിലീപ് ആത്മവിശ്വാസത്തോടെ ചിത്രീകരണ ജോലികളുമായി മുന്നോട്ടുപോയത്. കമ്മാരസംഭവം എന്ന സിനിമയ്ക്കായി തമിഴ്‌നാട്ടിലെ തേനിയില്‍ ഷൂട്ടിങ് തിരക്കിലാണു ദിലീപ്.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാവും മുമ്പേ കരാറിലായ ചിത്രങ്ങളുടെ ജോലികള്‍ വിചാരണയ്ക്കു മുമ്പ് പൂര്‍ത്തിയാക്കാനാണ് ദിലീപിന്റെ ശ്രമം. സിനിമാജോലികളുമായി ധൈര്യമായി മുന്നോട്ടുപോകാനാണ് അഭിഭാഷകന്‍ ബി. രാമന്‍ പിള്ളയുടെ നിര്‍ദേശം. എല്ലാ കാര്യത്തിലും പഴയപോലെതന്നെ സജീവമാകണമെന്നും അഭിഭാഷകന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് തീരാന്‍ രണ്ടാഴ്ചകൂടിയുണ്ട്. വിഷുവിനു റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അതുകഴിഞ്ഞാല്‍ 3 ഡി സിനിമയായ പ്രഫ. ഡിങ്കന്‍ ഷൂട്ടിങ് ആരംഭിക്കും. അതിനകം വിചാരണ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ടതോടെ പുതിയ ദിലീപ് ചിത്രങ്ങളെടുക്കാന്‍ നിര്‍മാതാക്കളില്‍ പലരും മടിച്ചുനിന്നിരുന്നു. അതിനാല്‍ ദിലീപ് തന്നെ മുന്‍കൈയെടുത്ത് ചിത്രങ്ങള്‍ നിര്‍മിക്കാനാണു നീക്കം. ഇതിന്റെ ഭാഗമായി ജോഷി സംവിധാനം ചെയ്യുന്ന വാളയാര്‍ പരമശിവം എന്ന ചിത്രത്തില്‍ നായകനാവാനുള്ള കരാര്‍ ഉറപ്പിച്ചുകഴിഞ്ഞു.
https://www.facebook.com/Malayalivartha


























