കൊച്ചി പുതുവൈപ്പ്: എല്‍പിജി ടെര്‍മിനലിനെതിരായ ഹര്‍ജി തള്ളി

കൊച്ചി പുതുവൈപ്പിനില്‍ സ്ഥാപിച്ച എല്‍പി.ജി ടെര്‍മിനലിനെതിരെ നല്‍കിയ അപ്പീല്‍ ദേശീയ ഹരിത െ്രെടബ്യൂണല്‍ തള്ളി. ടെര്‍മിനലിന്റെ പാരിസ്ഥിത അനുമതി റദ്ദാക്കണമെന്ന ഹര്‍ജി തള്ളിയ ട്രൈടബ്യൂണല്‍, പ്ലാന്റുമായി ഐ.ഒ.സിയ്ക്ക് മുന്നോട്ട് പോകാമെന്നും ഉത്തരവിട്ടു.
അതേസമയം അപകട ഭീഷണി സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നുമില്ലെന്ന് ജസ്റ്റിസ് എം എസ് നമ്പ്യാരുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. പുതുവൈപ്പിനിലെ തീരദേശമേഖലയ്ക്ക് വന്‍തോതില്‍ പരിസ്ഥിതിനാശം ഉണ്ടാക്കുന്ന പദ്ധതി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
https://www.facebook.com/Malayalivartha


























