ഓഖി ദുരന്തം: കെടുതികള്‍ വിലയിരുത്താനായി കേന്ദ്രസംഘം കേരളത്തിലേക്ക്, മൂന്ന് സംഘങ്ങളായി ഓഖി ബാധിത മേഖലകള്‍ സന്ദര്‍ശിക്കും

ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി ഡോ.വിപിന്‍ മാലിക്കിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഉന്നത സംഘമാണ് കേരളത്തിലെത്തുന്നത്. സംഘത്തിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും കേരളം ആവശ്യപ്പെട്ട പ്രത്യേക പാക്കേജിന്റെ കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കുക. മൂന്ന് സംഘങ്ങളായി തിരിഞ്ഞാകും സംഘം വിലയിരുത്തല്‍ നടത്തുക.
തിരുവനന്തപുരം കൊല്ലം ഭാഗത്ത് ആദ്യ സംഘവും ആലപ്പുഴ കൊച്ചി ഭാഗത്ത് രണ്ടാമത്തെ സംഘവും തൃശൂര്‍ മുതല്‍ വടക്കന്‍ കേരളത്തിലെ മറ്റ് സ്ഥലങ്ങളില്‍ മറ്റൊരു സംഘവും പരിശോധന നടത്തും.
https://www.facebook.com/Malayalivartha


























