സ്ത്രീ പീഡന ആരോപണം: മാതൃഭൂമി ചാനല്‍ സംഘത്തെ തടഞ്ഞു വച്ച് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിച്ചു; ഉണ്ണിമുകുന്ദനെതിരെ യുവതി പീഡനത്തിന് പരാതി നല്‍കിയ സംഭവത്തെ കുറിച്ച് ചോദിച്ചതിനെ തുടര്‍ന്നാണ് സംഭവം

നമ്മുടെ സ്വന്തം കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ സിനിമാ നടന്റെ ഗുണ്ടായിസം. മാതൃഭൂമി ന്യൂസിലെ റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും തടഞ്ഞുവെച്ചു. ഉണ്ണിമുകുന്ദനെതിരെ യുവതി പീഡനത്തിന് പരാതി നല്‍കിയ സംഭവത്തെ കുറിച്ച് ചോദിച്ചതിനെ തുടര്‍ന്നാണ് സംഭവം ഉണ്ടായത്.
മമ്മൂട്ടി നായനായ മാസ്റ്റര്‍പീസിന്റെ വിജയാഘോഷം നടക്കുന്നെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ചാനല്‍ സംഘം ലൊക്കേഷനില്‍ എത്തിയത്. ആഘോഷത്തെ കുറിച്ച് പ്രതികരിച്ച ശേഷം ഉണ്ണി മുകുന്ദനെതിരെ ലൈംഗിക പീഡനമാരോപിച്ച് യുവതി നല്‍കിയ പരാതിയെ കുറിച്ച് ചോദിച്ചു.
എന്നാല്‍ ഈ ചോദ്യത്തില്‍ പ്രകോപിതനായ നടന്‍ റിപ്പോര്‍ട്ടറോടും ക്യാമറാമാനോടും തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് വിഷ്വലുകള്‍ ഡിലീറ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും സെറ്റിലുണ്ടായിരുന്ന ഒരു സംഘമാളുകള്‍ ക്യാമറാമാനെ തടഞ്ഞുവെക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത ശേഷം മാത്രമാണ് ക്യാമറാമാനെ വിട്ടയച്ചുള്ളൂ.
മുമ്പ് മേജര്‍ രവിയെ ഉണ്ണി മുകുന്ദന്‍ പൊക്കിയെറിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു
https://www.facebook.com/Malayalivartha


























