സംസ്ഥാനത്ത് വീണ്ടും കശുവണ്ടി ഫാക്ടറികള്‍ കൂട്ടത്തോടെ അടച്ച് പൂട്ടി; തൊഴിലാളികൾ കടുത്ത പട്ടിണിയിൽ

മുതലാളിമാര്‍ സര്‍ക്കാരിന് നല്‍കിയ ഉറപ്പ് പാഴയായി സംസ്ഥാനത്ത് വീണ്ടും കശുവണ്ടി ഫാക്ടറികള്‍ കൂട്ടത്തോടെ അടച്ച് പൂട്ടി. തോട്ടണ്ടി ഇല്ലെന്ന കാരണം പറഞ്ഞാണ് ഫാക്ടറികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടിയത്.
ഇതോടെ കടുത്ത പട്ടിണിയിലാണ് തൊഴിലാളികള്‍. ഓണത്തിന് ശേഷം ഫാക്ടറി തുറക്കാമെന്ന് കശുവണ്ടി മുതലാളിമാര്‍ സര്‍ക്കാരിന് നല്‍കിയ ഉറപ്പ് ഇതോടെ പാഴായി. അടച്ചുപൂട്ടിയ ഫാക്ടറികള്‍ ക്രിസ്മസ് കാലം എത്തുമ്പോഴും തുറന്നില്ലെന്ന് മാത്രമല്ല, പ്രവര്‍ത്തിച്ച് വന്നിരുന്ന 150 ൽ അധികം ഫാക്ടറികള്‍ സംസ്ഥാനത്ത് പൂട്ടുകയും ചെയ്തു.
തോട്ടണ്ടി ലഭ്യമല്ലെന്നും അന്താരാഷ്ട്ര വിപണിയില്‍ തോട്ടണ്ടിയുടെ വില കുതിച്ചുയരുന്നുവെന്ന് കാട്ടിയുമാണ് ഫാക്ടറികള്‍ കൂട്ടത്തോടെ അടച്ച് പൂട്ടുന്നത്. ഇതോടെ ഫാക്ടിയില്‍ നിന്ന് സ്വമേധയ വിടുതല്‍ വാങ്ങുകയാണ് തൊഴിലാളികള്‍.
https://www.facebook.com/Malayalivartha


























