ഡോക്ടർമാർ ശനിയാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു

കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും ശനിയാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിൻവലിച്ചത്. ഡോക്ടര്‍മാരുടെ ആവശ്യം കാബിനറ്റില്‍ ചര്‍ച്ച ചെയ്തതിനു ശേഷം അന്തിമ തീരുമാനമെടുക്കാമെന്ന് ശൈലജ സമരസമിതിക്ക് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
പണിമുടക്ക് പിന്‍വലിച്ചെങ്കിലും ഉന്നയിച്ച വിഷയങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകുന്നതുവരെ പ്രതിഷേധ പരിപാടികള്‍ തുടരുമെന്നാണ് സമരസമിതി അറിയിച്ചത്.
https://www.facebook.com/Malayalivartha


























