സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നേഴ്സുമാരുടെ ശമ്പളം പുതുക്കി ക്രമീകരിക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നേഴ്സുമാരുടെ ശമ്പളം പുതുക്കി ക്രമീകരിക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. നേഴ്സുമാർക്ക് മികച്ച ശമ്പളം നൽകാൻ വേണ്ട എല്ലാ നിർദ്ദേശങ്ങളും മുഖ്യമന്ത്രിമാർക്ക് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ ലോക്സഭയിൽ അറിയിച്ചു.
ശമ്പളവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങളെ അനിയന്ത്രിതമായി വിടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ ശമ്പളം ഏഴാം ശമ്പള കമ്മിഷൻ വ്യവസ്ഥകൾ പ്രകാരം ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി കിരിത് സോമയ്യ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര മന്ത്രി മറുപടി നൽകിയത്.
ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണമെന്നും അദ്ദേഹം അവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ആലോചനകൾ നടക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രികൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























