നായയ്ക്ക് ചോറു വിളമ്പിയുള്ള യൂത്ത് ഫ്രണ്ട് പ്രതിഷേധം വാറലാകുന്നു

പിസി ജോര്‍ജിന് യൂത്ത് ഫ്രണ്ടിന്റെ വക രൂക്ഷമായ കളിയാക്കല്‍. കേരളാ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടത്തിയ മഹാ സമ്മേളനത്തില്‍ 15000 പേര്‍ തികച്ചു പങ്കെടുത്താല്‍ പട്ടിക്കിടുന്ന ചോറ് തിന്നുമെന്നായിരുന്നു പിസി ജോര്‍ജ് എംഎല്‍എയുടെ വെല്ലുവിളി. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ പിസി ജോര്‍ജിനു വേണ്ടി നായയ്ക്ക് ചോറ് നല്‍കി പ്രതിഷേധിച്ചു. കോട്ടയം നഗരത്തിലായിരുന്നു പ്രതിഷേധം.
കേരളാ കോണ്‍ഗ്രസ് സമ്മേളനത്തെ വെല്ലുവിളിച്ച ജോര്‍ജ്ജ് ജനപക്ഷ സമ്മേളനം നടത്തി 15,000 പേരെ പങ്കെടുപ്പിച്ച് കാണിക്കണം. അങ്ങനെ സംഭവിച്ചാല്‍ ഞങ്ങളുടെ ചെലവില്‍ പി.സി. ജോര്‍ജ്ജിന്റെ പൂര്‍ണ്ണകായ പ്രതിമ കോട്ടയത്ത് സ്ഥാപിച്ച് പാലഭിഷേകം നടത്താമെന്നും ചോറുവിളമ്പല്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























