എറണാകുളം റൂറല്‍ ജില്ലയില്‍ കൊള്ളപ്പലിശക്കാര്‍ക്കെതിരെ വ്യാപക റെയ്ഡ്, രണ്ടു പേര്‍ അറസ്റ്റില്‍

എറണാകുളം റൂറല്‍ ജില്ലയില്‍ കൊള്ളപ്പലിശക്കാര്‍ക്കെതിരെ വ്യാപക റെയ്ഡ്. 40 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ആര്‍.സി ബുക്കുകള്‍, പ്രോമിസറി നോട്ടുകള്‍, കാലി മുദ്രപത്രങ്ങള്‍, ബ്ലാങ്ക് ചെക്കുകള്‍ എന്നിവ കണ്ടെടുത്തു.
ഇതു വരെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ആലുവ ബിനാനി പുരം സ്റ്റേഷനില്‍ കൊള്ളപ്പലിശക്കാരായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങളും 25000 രൂപയും പിടിച്ചെടുത്തു. പുലര്‍ച്ചെ 6.00 മണിക്കാരംഭിച്ച പരിശോധനയില്‍ വാഹനങ്ങളുടെ ആര്‍. സി. ബുക്കുകളും ബ്ലാങ്ക് ചെക്കുകളും പിടിച്ചെടുത്തു.
കൊള്ള പലിശക്കാര്‍ക്കെതിരെ പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഓപറേഷന്‍ ബ്ലേഡ് എന്ന് പേരിട്ട ഈ നടപടി.
https://www.facebook.com/Malayalivartha



























