ഓഖി ദുരിത ബാധിതർക്ക് സഹായഹസ്തവുമായി 'ഓഖി റൈസ് സപ്പോര്‍ട്ട് മിഷന്‍'

ഓഖി ദുരിദാശ്വാസ സഹായവുമായി മാനവീയം കള്‍ച്ച്‌വറല്‍ കളക്ടീവും അക്ഷരം ഓണ്‍ലൈനും. ഓഖി ചുഴലിക്കാറ്റില്‍ ബുദ്ധിമുട്ടിലായ തീരദേശ ജനതയെ സഹായിക്കാന്‍ ലക്ഷ്യമിടുന്ന കേരള സര്‍ക്കാറിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാനവീയം വീഥിയിലെ മാനവീയം തെരുവിടം കള്‍ച്ചറല്‍ കളക്ടീവും അക്ഷരം ഓണ്‍ലൈനും 'സ്നേഹസ്പര്‍ശം' പദ്ധതിയിലൂടെ കൈകോര്‍ക്കുന്നു.
സ്നേഹസ്പര്‍ശത്തിന്റെ ഭാഗമായി 1000 കിലോ അരിയും പയറും ദുരിത ബാധിതര്‍ക്ക് കൈമാറും. ഭക്ഷ്യോത്പന്നങ്ങള്‍ സമാഹരിച്ച 'അരിയും പയറും മാനവീയം വണ്ടി' നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് വെള്ളയമ്ബലത്തെ മാനവീയം വീഥിയില്‍ നിന്നും യാത്ര തിരിക്കും. വിഴിഞ്ഞം കോട്ടപ്പുറം, അടിമലത്തുറ തുടങ്ങി വിവിധ മേഖലകളില്‍ 3.30 മുതല്‍ ഭക്ഷ്യോത്പന്നങ്ങള്‍ വിതരണം ചെയ്യും. മാനവീയം വീഥിയിലെ കലാസാംസ്കാരിക കൂട്ടായ്മയായ മാനവീയം തെരുവിടത്തിലെ സുഹൃത്തുക്കളാണ് സ്നേഹസ്പര്‍ശത്തിനു പിന്നില്‍.
https://www.facebook.com/Malayalivartha



























