ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ജീവിക്കാന്‍ സമ്മതിക്കുന്നില്ല ! പൊമ്പിളൈ ഒരുമൈ സമര നായിക പരാതിയുമായി മുഖ്യമന്ത്രിയുടെ മുന്നിലേക്ക്

പൊമ്പിളൈ ഒരുമൈ സമരം നയിച്ചതിന്റെ പേരില്‍ തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങി ഗോമതി അഗസ്റ്റിന്‍. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ജീവിതം ദുസ്സഹമാക്കുന്ന രീതിയിലാണ് പെരുമാറുന്നത്. സമരം നടത്തിയതിന്റെ പേരില്‍ ഇവരിപ്പോള്‍ തന്നോട് പക വീട്ടുകയാണെന്നും ഇതില്‍ മനംമടുത്താണ് മുഖ്യമന്ത്രിയെ സമീപിക്കാന്‍ ഒരുങ്ങുന്നതെന്നും ഗോമതി പറയുന്നു.
ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പകവീട്ടല്‍ മൂലം ജനങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികളാണ് ഇതുമൂലം അവതാളത്തിലാകുന്നത്. ഒപ്പം തോട്ടം തൊഴിലാളികള്‍ക്കിടയില്‍ തന്നെ കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു പരത്താനും അവരെ അകറ്റാനും ചിലര്‍ ശ്രമിക്കുന്നതായും ഗോമതി ആരോപിച്ചു.
ജനങ്ങള്‍ തന്നെ വോട്ട് ചെയ്ത് ജയിപ്പിച്ചിരിക്കുന്നത് അവര്‍ക്ക് സേവനം നല്‍കാനാണ്. തോട്ടം തൊഴിലാളികള്‍ക്ക് സേവനം ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തുക വഴി രാഷ്ര്ടീയക്കാര്‍ ചെയ്യുന്നത് ദ്രോഹമാണെന്ന് അവര്‍ പറഞ്ഞു.
പൊമ്പിളൈ ഒരുമൈയുടെ പേരില്‍ സമരം ചെയ്ത സ്ത്രീകളെ അധിക്ഷേപിച്ചതിന്റെ പേരില്‍ എംഎം മണി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഗോമതിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ദിവസങ്ങളോളം സമരം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha



























