ജഗതി, സലീം കുമാര്‍, സുരാജ് എന്നീ മലയാളത്തിന്റെ പ്രിയ ഹാസ്യതാരങ്ങൾ കറാച്ചി പൊലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ !

മലയാളത്തിന്റെ പ്രിയതാരങ്ങളായ ജഗതി ശ്രീകുമാര്‍, സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പാകിസ്ഥാനിലെ കറാച്ചി പൊലീസിന്റെ ക്രിമിനല്‍ പട്ടികയില്‍. അയ്യോ ഇതെങ്ങനെ സംഭവിച്ചു എന്ന് ചിന്തിക്കാന്‍ വരട്ടെ, കറാച്ചി പൊലീസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ചത്. ഹാക്ക് ചെയ്തതാകട്ടെ, മലയാളി ഹാക്കിംഗ് കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സും.
രസകരമായ കാര്യം എന്താണെന്ന് വച്ചാല്‍, സ്വന്തം വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട കാര്യം അഞ്ചുമാസമായി കറാച്ചി പൊലീസ് അറിഞ്ഞിരുന്നില്ല. ഇത്രയും നാളിന് ശേഷം പാകിസ്ഥാനിലെ പ്രമുഖ മാദ്ധ്യമമായ ഡോണ്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുമ്ബോഴാണ് കറാച്ചി പൊലീസ് ഇക്കാര്യം അറിയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 14 ന് പാക് സ്വാതന്ത്ര്യദിനത്തില്‍ മലയാളി ഹാക്കിംഗ് കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ് നിരവധി പാക് സൈറ്റുകള്‍ ഹാക്ക് ചെയ്ത കൂട്ടത്തിലാണ് കറാച്ചി പൊലീസിന്റെ വെബ്സൈറ്റും ആക്രമിക്കപ്പെട്ടത്. ഹാക്കിംഗ് നടന്ന കാര്യം പാക് ഇന്റലിജന്‍സുപോലും അറിയുന്നത് കഴിഞ്ഞ ദിവസമാണ്.
കറാച്ചി പൊലീസിന്റെ ക്രമിനല്‍ ലിസ്റ്റ് താറുമാറാക്കിയ ഹാക്കര്‍മാര്‍ മലയാള സിനിമയിലെ വിവിധ കഥാപാത്രങ്ങളെ കുറ്റവാളികള്‍ക്ക് പകരം നിറച്ചുവെച്ചു. സി.ഐ.ഡി മൂസയിലെ സലീം കുമാര്‍, നന്ദനത്തിലെ ജഗതി, ത്രീ കിംഗ്സിലെ സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കറാച്ചി പൊലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്.
https://www.facebook.com/Malayalivartha



























