സംവരണ വിഷയത്തില്‍ എസ്എന്‍ഡിപിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

സംവരണ വിഷയത്തില്‍ എസ്എന്‍ഡിപിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എയ്ഡഡ് സ്‌കൂള്‍ നിയമന വിഷയത്തില്‍ എസ്എന്‍ഡിപി കോടതിയില്‍ പോയത് ശരിയാണോയെന്ന് ചിന്തിക്കണം. കായംകുളത്ത് സിപിഐഎം സംഘടിപ്പിച്ച സെമിനാറിലാണ് എസ്എന്‍ഡിയുടെ നിലപാടിനെതിരെ കോടിയേരി പ്രതികരിച്ചത്.
വെള്ളാപ്പള്ളി നടേശനെ സെമിനാറിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. പകരം വെള്ളാപ്പള്ളി എഴുതി നല്‍കിയ പ്രസംഗം സെമിനാറില്‍ വായിക്കുകയായിരുന്നു. ദേവസ്വം സംവരണ വിഷയത്തില്‍ സിപിഐഎമ്മിനെതിരെ നിശിത വിമര്‍ശനമുയര്‍ത്തിയ വെള്ളാപ്പള്ളി നടേശന് അതേ നാണയത്തിലായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുപടി.
സംവരണത്തിന് വേണ്ടി വാദിക്കുന്നവര്‍ സ്വന്തം സ്ഥാപനങ്ങളില്‍ ആണ് ആദ്യം നടപ്പിലാക്കേണ്ടത്. എയ്ഡഡ് സ്‌കൂള്‍ നിയമനവുമായി ബന്ധപ്പെട്ട സംവരണ വിഷയത്തില്‍ എസ്എന്‍ഡിപി കോടതിയില്‍ പോയത് ശരിയാണോയെന്ന് വെള്ളാപ്പള്ളി നടേശന്‍ ചിന്തിക്കണമെന്നും കോടിയേരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























