Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ചിന്നമ്മയുടെ സ്വന്തം മരുമകന്‍ വിജയത്തിലേക്ക്

24 DECEMBER 2017 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ

ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയുമായി പിരിഞ്ഞ് സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദിനകരന് വ്യക്തമായ ലീഡ്. ദിനകരന്റെ ലീഡ് 26,000 കടന്നു. അണ്ണാ ഡിഎംകെയാണ് രണ്ടാമത്. നോട്ടയ്ക്കും പിന്നിലാണ് ബിജെപിയുടെ സ്ഥാനം.

ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നു ദിനകരന്‍ വ്യക്തമാക്കി. ആര്‍കെ നഗറിലെ തെരഞ്ഞെടുപ്പു ഫലം ദിനകരന് അനുകൂലമായതോടെയാണു പ്രതികരണവുമായി അദ്ദേഹം രംഗത്തുവന്നത്. സംസ്ഥാനത്തു ഭരണമാറ്റം വേണമെന്ന ജനങ്ങളുടെ ആവശ്യമാണു തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കുന്നതെന്നു മധുര വിമാനത്താവളത്തില്‍വച്ച് ദിനകരന്‍ പറഞ്ഞു.

മൂന്നുമാസത്തിനകം ഇടപ്പാടി കെ. പളനിസാമി, ഒ. പനീര്‍സെല്‍വം (ഇപിഎസ്ഒപിഎസ്) സഖ്യത്തിന്റെ സര്‍ക്കാര്‍ തകര്‍ന്നുവീഴുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. 'ഞങ്ങളാണു യഥാര്‍ഥ അണ്ണാഡിഎംകെ. അമ്മയുടെ പിന്‍ഗാമി ആരാണെന്ന് ഇപ്പോള്‍ ആര്‍കെ നഗറിലെ ജനങ്ങള്‍ വിധിയെഴുതിയിരിക്കുന്നു', ദിനകരന്‍ വ്യക്തമാക്കി.

അതിനിടെ, ദിനകരന്റെ ലീഡ് ഉയരുന്നതില്‍ അമര്‍ഷം പൂണ്ട് അണ്ണാ ഡിഎംകെ ഏജന്റുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷമുണ്ടാക്കി. ദിനകരപക്ഷ ഏജന്റുമാരുമായായിരുന്നു ഏറ്റുമുട്ടല്‍. ഇതേത്തുടര്‍ന്ന് വോട്ടെണ്ണല്‍ 15 മിനിറ്റോളം നിര്‍ത്തിവച്ചു. പിന്നീട് സംഘര്‍ഷമുണ്ടാക്കിയവരെ പുറത്താക്കിയും അധിക സുരക്ഷ ഏര്‍പ്പെടുത്തിയും വോട്ടെണ്ണല്‍ പുനരാരംഭിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇടയ്ക്കിടെ വീണ്ടും സംഘര്‍ഷം പുകയുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അണ്ണാ ഡിഎംകെ ഏജന്റുമാര്‍ കസേരകള്‍ വലിച്ചെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ചെന്നൈ മറീനാ ബീച്ചിനു സമീപമുള്ള ക്വീന്‍ മേരീസ് കോളജിലാണു വോട്ടെണ്ണല്‍ കേന്ദ്രം. ശക്തമായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയാണു വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 19 റൗണ്ടുകള്‍ വോട്ടെണ്ണും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായ ഇരുന്നൂറോളം പേരാണു വോട്ടെണ്ണാന്‍ എത്തിയിരിക്കുന്നത്. പണമൊഴുകിയ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും അനായാസ ജയം അവകാശപ്പെടാനാകാത്ത സാഹചര്യമായതിനാല്‍ വാശിക്കു തെല്ലും കുറവില്ല. രാഷ്ട്രീയമായി നിര്‍ണായകമായതിനാല്‍ മൂന്നു സ്ഥാനാര്‍ഥികളും ഒന്നിനൊന്നു മികച്ച പോരാട്ടമാണ് പ്രചാരണരംഗത്തു കാഴ്ചവച്ചത്.

ഭരണകക്ഷിയെന്ന നിലയില്‍ ഒപിഎസ്, പളനിസ്വാമി നേതൃത്വത്തിനു വളരെ പ്രധാനപ്പെട്ടതാണു തെരഞ്ഞെടുപ്പ്. അണ്ണാ ഡിഎംകെയെ നിയന്ത്രിച്ചിരുന്ന മന്നാര്‍ഗുഡി സംഘത്തില്‍നിന്നു പാര്‍ട്ടി പിടിച്ചശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. അതും പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായിരുന്ന ജയലളിത മത്സരിച്ചിരുന്ന മണ്ഡലത്തില്‍. ജയലളിതയുടെ മരണശേഷം മന്നാര്‍ഗുഡി സംഘവുമായി തെറ്റിയ പനീര്‍സെല്‍വം പാര്‍ട്ടിയില്‍ പ്രതിപക്ഷ സ്വരമുയര്‍ത്തി പാര്‍ട്ടി പിളര്‍ത്തുകയായിരുന്നു.

അഴിമതിക്കേസില്‍ ശശികല ജയിലിലേക്കു പോയതിനുശേഷം പളനിസ്വാമിയും പനീര്‍ശെല്‍വവും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിച്ചു. ചില കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരുനേതാക്കളും തെരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായാണ്. ഇരുവരും സ്ഥാനാര്‍ഥിയുടെ ഇടവും വലവും പ്രചാരണത്തിനുണ്ടായിരുന്നു.

പളനിസ്വാമി, ഒപിഎസ് വിഭാഗത്തിന് അധികാരം നിലനിര്‍ത്താനുള്ള വലിയ കണ്ണിയാണ് ആര്‍കെ നഗര്‍. ഭരണത്തിലിരിക്കേ ആര്‍കെ നഗറില്‍ തോല്‍വിയുണ്ടായാല്‍ അതു സര്‍ക്കാരിന്റെ വീഴ്ചയായി വ്യാഖ്യാനിക്കപ്പെടാം. തെരഞ്ഞെടുപ്പിലെ തോല്‍വി പാര്‍ട്ടിയിലും ചലനങ്ങളുണ്ടാക്കാം. പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പിനു സാധ്യതയുണ്ട്. ഇക്കാരണത്താല്‍ സ്ഥാനാര്‍ഥി ഇ. മധുസൂദനനായി മന്ത്രിമാരെല്ലാം പ്രചാരണത്തിനുണ്ടായിരുന്നു.

ഏപ്രിലില്‍ പനീര്‍സെല്‍വം വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന മധുസൂദനന്‍ ഇത്തവണ ഔദ്യോഗിക സ്ഥാനാര്‍ഥിയാണ്. മണ്ഡലത്തെ നന്നായി അറിയാവുന്ന ഡി. ജയകുമാറിനായിരുന്നു പ്രചാരണത്തിന്റെ ചുമതല. എന്നാല്‍, പണമിറക്കിയുള്ള ദിനകരന്‍ വിഭാഗത്തിന്റെ പ്രചാരണത്തെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. അതു തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ഉത്കണ്ഠ പാര്‍ട്ടിക്കുണ്ട്.

പാര്‍ട്ടി ചിഹ്നമായ രണ്ടില കിട്ടിയതാണു മധുസൂദനന്റെ ഏറ്റവും വലിയ നേട്ടം. സ്ഥിരമായി പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടുചെയ്യുന്നവരെ ഇത്തവണയും നിലനിര്‍ത്താന്‍ കഴിയുമെന്ന് അണ്ണാ ഡിഎംകെ പ്രതീക്ഷിക്കുന്നു. തെലുങ്ക് വോട്ടര്‍മാര്‍മാര്‍ക്കു സ്വാധീനമുള്ള മണ്ഡലത്തില്‍ അതേ വിഭാഗത്തില്‍നിന്നുള്ള ആളാണെന്നതും മധുസൂദനനു ശക്തിയാണ്.

മറുവശത്ത് തിരിച്ചുവരവിനുള്ള കളമായാണ് ഡിഎംകെ ആര്‍കെ നഗറിനെ കാണുന്നത്. ആര്‍കെ നഗറില്‍ പരാജയപ്പെട്ടാല്‍ നേതാവെന്ന നിലയില്‍ എം.കെ. സ്റ്റാലിന് അതു ക്ഷീണമാകും. നേതാവെന്ന നിലയില്‍ പാര്‍ട്ടിയില്‍ വെല്ലുവിളികളില്ലെങ്കിലും ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെയിലുണ്ടായ ഭിന്നത മുതലെടുക്കാനായില്ലെന്ന വിമര്‍ശനം ഉയരാം. 2ജി സ്‌പെക്ട്രം കേസില്‍ കനിമൊഴിയെയും രാജയെയും സിബിഐ പ്രത്യേക കോടതി വെറുതേവിട്ട ദിവസം നടന്ന തെരഞ്ഞെടുപ്പ് പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നാണ് അവരുടെ വിലയിരുത്തല്‍.

ഡിഎംകെയുടെ പ്രാദേശിക നേതാവ് മരുതു ഗണേശാണു സ്ഥാനാര്‍ഥി. പണക്കൊഴുപ്പില്‍ അണ്ണാ ഡിഎംകെ, ദിനകരന്‍പക്ഷത്തിന്റെ പ്രചാരണത്തിനൊപ്പമെത്താന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ലെന്നും ഇതു തിരിച്ചടിയാകുമെന്നും പ്രചാരണമുണ്ട്. എന്നാല്‍, സര്‍ക്കാരിനെതിരെയുള്ള വിലയിരുത്തലാകും തെരഞ്ഞെടുപ്പു ഫലമെന്നാണു പാര്‍ട്ടി നേതൃത്വം പറയുന്നത്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഇടതുപാര്‍ട്ടികളും വൈക്കോയും പിന്തുണ പ്രഖ്യാപിച്ചതും പാര്‍ട്ടിക്കു പ്രതീക്ഷ നല്‍കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ കാണുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായതിനാല്‍ വിജയം ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും ഭാവിയിലെ രാഷ്ട്രീയ നീക്കങ്ങളെയും സ്വാധീനിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (37 minutes ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (48 minutes ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (57 minutes ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (1 hour ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (2 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (3 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (4 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (4 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (4 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (5 hours ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

Malayali Vartha Recommends