ഭാര്യയുടെ പേരിലുള്ള സ്വത്ത് സത്യവാങ്മൂലത്തില്‍ മറച്ചുവച്ചു, പി.വി.അന്‍വറിനെതിരെ പരാതി

നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരെ പരാതി.ഭാര്യയുടെ പേരിലുള്ള സ്വത്ത് സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചതിനെതിരെ ചീഫ് സെക്രട്ടറിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്.
ഗവണ്ണര്‍ക്ക് ലഭിച്ച പരാതിയിലാണ് തുടര്‍ നടപടി.സ്വന്തം പേരിലും രണ്ടാം ഭാര്യയുടെ പേരിലുമുള്ള സ്വത്തുക്കള്‍ മറച്ചുവെച്ചെന്നും തിരഞ്ഞെടുപ്പ് സമയത്ത് കമ്മീഷനെ കബളിപ്പിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
ഗവര്‍ണ്ണറുടെ ഓഫീസില്‍ നിന്ന് ചീഫ് സെക്രട്ടറിക്ക് പരാതി അയക്കുകയും അദ്ദേഹമത് സംസ്ഥാന ഇലക്ട്രല്‍ ഓഫീസര്‍ക്ക് കൈമാറുകയും ചെയ്തു.
https://www.facebook.com/Malayalivartha



























