സര്‍ക്കാരിന്റെ ഓഖി ദുരിതാശ്വാസ പാക്കേജിനെ പരിഹസിച്ച് ജേക്കബ് തോമസ്

കേരള തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കടല്‍ ക്ഷോഭത്തില്‍പ്പെട്ടവർക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജിനെ പരിഹസിച്ച് ജേക്കബ് തോമസ്.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. പ്രഖ്യാപിച്ച തുകയും കയ്യിലുള്ള തുകയും പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പോസ്റ്റ്.
എന്നാൽ ജേക്കബ് തോമസിന്റെ പോസ്റ്റിനു തൊട്ട് പിന്നാലെ കണക്കിലെ കളിയുടെ മറുപടിയുമായി എത്തിയിരിക്കുകയാണ് തോമസ് ഐസക്..
https://www.facebook.com/Malayalivartha



























